എവിടെ മെ​ക്കാ​ഡം ടാ​റിം​ഗ് ?
Thursday, January 4, 2018 2:01 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-പാ​ണ​ത്തൂ​ർ സം​സ്ഥാ​നപാ​ത​യി​ൽ ഏ​ഴാം​മൈ​ൽ മു​ത​ൽ പൂ​ട​ങ്ക​ല്ല് വ​രെ​യു​ള്ള മെ​ക്കാ​ഡം റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

റ​വ​ന്യു മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും റോ​ഡ് പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി​യു​യ​രു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം ന​ട​ക്കേ​ണ്ട ഭാ​ഗ​ത്ത് മു​റി​ക്കേ​ണ്ട മ​ര​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പോ ഇ​തി​ന്‍റെ വി​ല നി​ശ്ച​യി​ക്ക​ലോ ഇ​തു​വ​രെ​യും ന​ട​ന്നി​ട്ടി​ല്ല.

ഇ​നി ഇ​തി​ന്‍റെ എ​ണ്ണ​മെ​ടു​ത്ത് വി​ല നി​ശ്ച​യി​ക്ക​ൽ പൂ​ർ​ത്തി​യാ​യി ക​രാ​ർ ന​ട​പ​ടി തു​ട​ങ്ങാ​ൻ ആ​ഴ്ചക​ൾ ക​ഴി​യും. ഈ ​സ​മ​യം ക​രാ​ർ ന​ട​ന്നി​ല്ലെ​ങ്കി​ൽ വീ​ണ്ടും വി​ല പു​തു​ക്കി നി​ശ്ച​യി​ച്ച് അ​ടു​ത്ത ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നും ഏ​റെ സ​മ​യ​മെ​ടു​ക്കം. ഈ ​നി​ല​യി​ൽ റോ​ഡ് പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങി​യാ​ൽ അ​ടു​ത്ത മ​ഴ​ക്കാ​ലം വ​രു​ന്ന​തി​നു മു​ന്പും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ്, കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​ർ ഏ​ഴാം​മൈ​ൽ മു​ത​ൽ പൂ​ട​ങ്ക​ല്ല് വ​രെ​യു​ള്ള റോ​ഡ് സ​ന്ദ​ർ​ശി​ച്ചു.
അ​ള​വെ​ടു​പ്പ് ഏ​ക​ദേ​ശം പൂ​ർ​ത്തി​യാ​യെ​ന്നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ റോ​ഡി​ലേ​യ്ക്കു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കു​മെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ അ​റി​യി​ച്ചു. ഉ​ത്ത​ര​വ് ന​ൽ​കി​യാ​ലു​ട​ൻ വ​നം​വ​കു​പ്പ് ക​രാ​ർ ന​ൽ​കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.