ത​ള​ങ്ക​ര മു​സ്‌ലിം ഹൈ​സ്കൂ​ളി​ന് അഞ്ചു കോ​ടി​യു​ടെ പ​ദ്ധ​തി
Thursday, January 4, 2018 2:03 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ’മി​ക​വി​ന്‍റെ കേ​ന്ദ്ര​ങ്ങ​ൾ’ വി​ദ്യാ​ല​യ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ത​ള​ങ്ക​ര ഗ​വ. മു​സ്‌ലിം ഹൈ​സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ​യ്ക്ക് അം​ഗീ​കാ​ര​മാ​യി.
സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ​ പ്ലാ​ൻ ത​യാ​റാ​യി.
പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 19 ക്ലാ​സ്മു​റി​ക​ളും ഒ​രു മ​ൾ​ട്ടി​മീ​ഡി​യ ഹാ​ളും സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യു​മാ​ണ് നി​ർ​മി​ക്കു​ക. അ​നു​ബ​ന്ധ​മാ​യി ര​ണ്ടും മൂ​ന്നും ഘ​ട്ട നി​ർ​മാ​ണ​ങ്ങ​ളും ന​ട​ക്കും.
കി​റ്റ്കോ ത​യാ​റാ​ക്കി​യ പ്ലാ​ൻ നേ​രി​യ ഭേ​ദ​ഗ​തി​ക​ളോ​ടെ ഇ​ന്ന​ലെ സ്കൂ​ളി​ൽ ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യുംപി​ടി​എ-​ഒ​എ​സ്എ ക​മ്മി​റ്റി​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം അം​ഗീ​ക​രി​ച്ചു.
യോഗം എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​എ​സ്എ പ്ര​സി​ഡ​ന്‍റ് യ​ഹ്യ ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. മൂ​സ, ഒ​എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​എ. ഷാ​ഫി, നി​സാ​ർ ത​ള​ങ്ക​ര, റം​സീ​ന റി​യാ​സ്, മു​ജീ​ബ് ത​ള​ങ്ക​ര, റാ​ഷി​ദ് പൂ​ര​ണം, ന​സീ​റ ഇ​സ്മാ​യി​ൽ, കൃ​ഷ്ണ​കു​മാ​ർ, സു​ഹ്റ, ഷ​രി​ഷ്മ, ഹു​സൈ​ൻ എം, ​ഉ​സ്മാ​ൻ ക​ട​വ​ത്ത്, പി.​കെ. സ​ത്താ​ർ, ബി.​യു. അ​ബ്ദു​ള്ള, എ.​എ. അ​ബ്ബാ​സ്, എം. ​ഖ​മ​റു​ദ്ദീൻ, എ.​എ​സ്.​ഫൈ​സ​ൽ, അ​ഷ്റ​ഫ്, എം.​കു​ഞ്ഞി​മൊ​യ്തീ​ൻ, ഹ​മീ​ദ് ചേ​ര​ങ്കൈ, പി.​എം. ബ​ഷീ​ർ, ഷ​ഫീ​ൽ, അ​ബ്ദു​സ​ലാം കു​ന്നി​ൽ, ഹ​മീ​ദ് ദീ​നാ​ർ, സാ​ഹി​ബ് ഷ​രീ​ഫ്, ഇ. ​ഷം​സു​ദ്ദീ​ൻ, ഹാ​ജ​റ പ​ടി​ഞ്ഞാ​ർ, പി.​എ​ച്ച്.​റാ​ഷി​ദ്, നൗ​ഷാ​ദ് ബാ​യി​ക്ക​ര, റ​ഹീം നെ​ല്ലി​ക്കു​ന്ന്, മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് സി.​വി​നോ​ദ്, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.