ശി​വാ​ല​യ ഓ​ട്ട​ത്തി​നു​പോ​ക​വേ ബൈ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു
Wednesday, February 14, 2018 1:28 AM IST
നേ​മം : ശി​വാ​ല​യ ഓ​ട്ട​ത്തി​ന് അ​ഞ്ച് ബൈ​ക്കു​ക​ളി​ലാ​യി പു​റ​പ്പെ​ട്ട പ​ത്തം​ഗ സം​ഘ​ത്തി​ലെ ഒ​രു ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട​യി​ലേ​യ്ക്ക് മ​റി​ഞ്ഞ് പു​റ​കി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. പ്രാ​വ​ച്ച​ന്പ​ലം ഇ​ട​യ്ക്കോ​ട് പു​ളി​മൂ​ട് മേ​ലെ പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ​യും ബേ​ബി​യു​ടെ​യും മ​ക​ൻ അ​ജി​യെ​ന്നു വി​ളി​ക്കു​ന്ന അ​നി​ൽ​കു​മാ​ർ (44) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മൂ​ക്കു​ന്നി​മ​ല വാ​റു​വി​ളാ​ക​ത്ത് വീ​ട്ടി​ൽ രാ​ജ​ഗോ​പാ​ല​ൻ (46) ന് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പ​ള്ളി​ച്ച​ൽ പാ​രൂ​ർ​ക്കു​ഴി വ​ള​വി​ലാ​ണ് അ​പ​ക​ടം. മു​ന്നി​ൽ പോ​യ​വ​ർ ഇ​വ​രെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് തി​രി​കെ​യെ​ത്തി നോ​ക്കു​ന്പോ​ഴാ​ണ് അ​പ​ക​ട വി​വ​രം അ​റി​യു​ന്ന​ത്.

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വെ​ട്ടി തി​രി​ക്കു​ന്പോ​ഴാ​ണ് ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്ന് പ​റ​യു​ന്നു. ബാ​ർ​ബ​റാ​ണ് മ​രി​ച്ച അ​നി​ൽ​കു​മാ​ർ. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. ഭാ​ര്യ : പ്രി​യ. മ​ക്ക​ൾ : ശി​വ​പ്ര​സാ​ദ്, ഹ​രി​ത. പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രാ​ജ​ഗോ​പാ​ലി​ന്‍റെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.