വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 63 പ​രാ​തി​ക​ളി​ൽ തീ​ർ​പ്പ്
Wednesday, March 14, 2018 12:51 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മെ​ഗാ അ​ദാ​ല​ത്തി​ൽ ഇ​ന്ന​ലെ 63 പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്കി. 180 കേ​സു​ക​ളാ​ണ് തൈ​ക്കാ​ട് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ച്ച​ത്. ദ​ന്പ​തി​ക​ൾ​ക്കി​ട​യി​ലെ പ്ര​ശ്ന​ങ്ങ​ളും കു​ടും​ബ​ത്തി​ന​ക​ത്ത് സ​ഹോ​ദ​ര​ങ്ങ​ൾ​ക്കി​ട​യി​ലെ സ്വ​ത്ത് ത​ർ​ക്ക​ങ്ങ​ളു​മാ​ണ് ഇ​ന്ന​ലെ വ​ന്ന കേ​സു​ക​ളി​ൽ അ​ധി​ക​വു​മെ​ന്ന് ക​മ്മീ​ഷ​നം​ഗ​ങ്ങ​ളാ​യ ഷി​ജി ശി​വ​ജി​യും ഇ.​എം. രാ​ധ​യും പ​റ​ഞ്ഞു. ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ വ​നി​താ ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ​യും പോ​ലീ​സി​ന്‍റെ​യും റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സ്വ​ത്ത് ആ​ണ്‍​മ​ക്ക​ൾ​ക്ക് ന​ൽ​കി​യ ശേ​ഷ​വും ത​ന്നെ പ​രി​ച​രി​ക്കു​ന്നി​ല്ലെ​ന്ന മാ​താ​വി​ന്‍റെ പ​രാ​തി​യി​ൽ വ​സ്തു മ​ക്ക​ൾ തി​രി​ച്ചെ​ഴു​തി ന​ൽ​കാ​നും തു​ട​ർ​ന്ന് പെ​ണ്‍​മ​ക്ക​ള​ട​ക്കം എ​ല്ലാ​വ​രും ചേ​ർ​ന്ന് സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ വ​കു​പ്പി​ൽ ഉ​ന്ന​തോ​ദ്യോ​ഗ​സ്ഥ​യെ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ർ​ക്കി​ട​യി​ൽ അ​പ​ഹ​സി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ര​മ്യ​മാ​യ പ​രി​ഹാ​രം ക​ണ്ടു. ഇ​രു​വ​രും സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കി. 97 കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. 15 പ​രാ​തി​ക​ളി​ൽ പോ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി. അ​ഞ്ച് പ​രാ​തി​ക​ളി​ൽ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കും. ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ വി.​യു. കു​ര്യാ​ക്കോ​സ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ഭി​ഭാ​ഷ​ക​ർ, കൗ​ണ്‍​സ​ല​ർ തു​ട​ങ്ങി​യ​വ​ർ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു.