ത​യ്യ​ൽ തൊ​ഴി​ലാ​ളി ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ചു
Wednesday, March 14, 2018 1:16 AM IST
കു​ണ്ട​റ: ഇ​ള​ന്പ​ള്ളൂ​ർ റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പം ത​യ്യ​ൽ​തൊ​ഴി​ലാ​ളി ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 11.50നാ​യി​രു​ന്നു സം​ഭ​വം. കേ​ര​ള​പു​രം കോ​വി​ൽ​മു​ക്ക് ച​രു​വി​ള വീ​ട്ടി​ൽ ത​ങ്ക​പ്പ​ൻ ആ​ചാ​രി (76) ആ​ണ് മ​രി​ച്ച​ത്. പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ പു​ന​ലൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ട്രെ​യി​ൻ ത​ട്ടി​യാ​ണ് മ​രി​ച്ച​ത്. 40 വ​ർ​ഷ​മാ​യി ഇ​ള​ന്പ​ള്ളൂ​രി​ൽ ത​യ്യ​ൽ​ക​ട ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ഓ​മ​ന. മ​ക​ൻ: മോ​ഹ​ൻ​കു​മാ​ർ. മ​രു​മ​ക​ൾ: അ​ജി​ത. കു​ണ്ട​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.