ക​ർ​ഷ​ക വി​രു​ദ്ധ​ നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​ത​ണം: റ​വ.​ഡോ. മാ​ണി പു​തി​യി​ടം
Tuesday, May 15, 2018 10:53 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക വി​രു​ദ്ധ​ങ്ങ​ളാ​യ നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​ത​ണ​മെ​ന്ന് രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ണ്‍. ഡോ. ​മാ​ണി പു​തി​യി​ടം.

ഡി​എ​ഫ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ പൊ​ങ്ങ മാ​ർ​സ്ലീ​വ പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക സം​ഗ​മ​വും സെ​മി​നാ​റും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ക്ര​ണ​ത്തെ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യോ​ടും പൊ​രു​തി മ​ണ്ണി​ൽ പൊ​ന്നു വി​ള​യി​ക്കു​ന്ന​വ​രാ​ണ് ക​ർ​ഷ​ക​ർ.

എ​ന്നാ​ൽ നി​യ​മ​ങ്ങ​ൾ എ​ന്നും ക​ർ​ഷ​ക​ന് എ​തി​രാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ന്‍റെ വേ​ദ​ന അ​റി​യു​ന്നി​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

ച​ന്പ​ക്കു​ളം ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ടി​ന്‍റെ വ​ള​ർ​ച്ച ക​ർ​ഷ​ക​ന്‍റെ കൈ​ക​ളി​ലാ​ണെ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ഇ​ത്ത​രം ക​ർ​ഷ​ക സം​ഗ​മ​ങ്ങ​ളെ​ന്നും യു​വ​ത​ല​മു​റ​യും കൃ​ഷി​യി​ലേ​ക്കു ക​ട​ന്നു വ​ര​ണ​മെ​ന്നും ഭ​ക്ഷ്യ ഉ​ത്പാ​ദ​ന​ത്തി​ൽ ന​മ്മ​ൾ സ്വ​യം​പ​ര്യാ​പ്ത​മാ​ക​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

പു​ളി​ങ്കു​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി, പൊ​ങ്ങ മാ​ർ​ശ്ലീ​വ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ, കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, ഡി​എ​ഫ്സി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ, ഡി​എ​ഫ്സി സോ​ണ്‍ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ളി​ങ്കാ​ല, ച​ന്പ​ക്കു​ളം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സാ​ജു പ​ത്രോ​സ്, പു​ളി​ങ്കു​ന്ന് ഫൊ​റോ​ന സെ​ക്ര​ട്ട​റി എ​ൻ.​ഐ. തോ​മ​സ്, പ​ഴ​വ​ങ്ങാ​ടി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ, എ​ട​ത്വ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് തോ​മ​സ്കു​ട്ടി ചീ​ര​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ർ​ഷി​ക സെ​മി​നാ​റി​ൽ കാ​യം​കു​ളം സി​പി​സി​ആ​ർ​ഐ പ്ര​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​ജോ​സ​ഫ് രാ​ജ്കു​മാ​ർ കു​ട്ട​നാ​ട്ടി​ലെ തെ​ങ്ങ് കൃ​ഷി സാ​ധ്യ​ത​ക​ളും പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ലും ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ ഓ​ഫീ​സ​ർ ഡോ. ​ആ​നി മാ​ത്യു കു​ട്ട​നാ​ട്ടി​ലെ കൃ​ഷി രീ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലും ക്ലാ​സു​ക​ൾ ന​യി​ച്ചു.
ക​ർ​ഷ​ക​സം​ഗ​മ​ത്തി​ലും സെ​മി​നാ​റി​ലും നൂ​റു​ക​ണ​ക്കി​നു ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു.