കേ​​ര​​ള​​ത്തി​​ലേതു മി​​ക​​ച്ച ജു​​ഡീ​​ഷ​​റി സം​​വി​​ധാ​​നം: ചീ​​ഫ് ജ​​സ്റ്റീ​​സ് ആ​​ന്‍റ​​ണി ഡൊ​​മ​​നി​​ക്
ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ര​​ത​​ത്തി​​ലെ മി​​ക​​ച്ച ജു​​ഡീ​​ഷ​​റി സം​​വി​​ധാ​​നം കേ​​ര​​ള​​ത്തി​​ലാ​​ണെ​​ന്നും കേ​​സു​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന​​ത് ജു​​ഡീ​​ഷ​​റി​​യോ​​ടു​​ള്ള വി​​ശ്വാ​​സ്യ​​ത വ​​ർ​​ധി​​ക്കു​​ന്ന​​തി​​നാ​​ലാ​​ണെ​​ന്നും ഹൈ​​ക്കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീ​​സ് ആ​​ന്‍റ​​ണി ഡൊ​​മ​​നി​​ക്ക്. ഇ​​ന്ത്യ​​യി​​ലെ പ്ര​​ഥ​​മ സ​​ന്പൂ​​ർ​​ണ നി​​യ​​മ​​സാ​​ക്ഷ​​ര ന​​ഗ​​ര​​മെ​​ന്ന ഖ്യാ​​തി നേ​​ടി​​യ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ ആ​​ധു​​നി​​ക രീ​​തി​​യി​​ൽ നി​​ർ​​മി​​ച്ച കോ​​ട​​തി സ​​മു​​ച്ച​​യം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ചീ​​ഫ് ജ​​സ്റ്റീ​​സ്. കേ​​ര​​ള​​ത്തി​​ലെ കീ​​ഴ്കോ​​ട​​തി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന മി​​ക​​വാ​​ണ് നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ ഇ​​ത്ര ആ​​ദ​​ര​​വ് നേ​​ടാ​​ൻ കാ​​ര​​ണ​​മാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും ചീ​​ഫ് ജ​​സ്റ്റീ​​സ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. കേ​​സു​​ക​​ളു​​ടെ വ​​ർ​​ധ​​ന​​വും തീ​​ർ​​പ്പാ​​ക്കാ​​നു​​ള്ള കാ​​ല​​താ​​മ​​സ​​വും ജീ​​വ​​ന​​ക്കാ​​രു​​ടെ കു​​റ​​വും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ അ​​പ​​ര്യാ​​പ്ത​​ത​​ക​​ളും ജു​​ഡീ​​ഷ​​റി നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക​​ളാ​​ണെ​​ന്നും ചീ​​ഫ് ജ​​സ്റ്റീ​​സ് പ​​റ​​ഞ്ഞു.

നി​​യ​​മ​​വ​​കു​​പ്പു മ​​ന്ത്രി എ.​​കെ. ബാ​​ല​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ജു​​ഡീ​​ഷ​​റി​​യി​​ലെ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ൾ പ്ര​​ശ്ന​​സ​​ങ്കീ​​ർ​​ണ​​മാ​​കു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​സം​​വി​​ധാ​​ന​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്നും നി​​യ​​മ​​നി​​ർ​​മാ​​ണ സ​​ഭ​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്ക് വ്യ​​ത്യ​​സ്ത​​മാ​​യി കോ​​ട​​തി ഉ​​ത്ത​​ര​​വു​​ക​​ളു​​ണ്ടാ​​കു​​ന്ന​​ത് ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണെ​​ന്നും മ​​ന്ത്രി എ.​​കെ. ബാ​​ല​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. നീ​​തി ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന് ഹൈ​​ക്കോ​​ട​​തി​​യി​​ലും സു​​പ്രീം കോ​​ട​​തി​​യി​​ലും പോ​​കേ​​ണ്ടി​​വ​​രു​​ന്പോ​​ൾ വ​​ലി​​യ സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി നേ​​രി​​ടേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​ത്.

സീ​​നി​​യ​​ർ അ​​ഭി​​ഭാ​​ഷ​​ക​​ർ വാ​​ങ്ങു​​ന്ന ഫീ​​സ് നി​​ര​​ക്ക് ക​​ണ്ണു​​ത​​ള്ളു​​ന്ന ത​​ര​​ത്തി​​ലു​​ള്ള​​താ​​ണെ​​ന്നും ഒ​​രു സി​​റ്റിം​​ഗി​​ന് 37ല​​ക്ഷം രൂ​​പ​​വ​​രെ വാ​​ങ്ങി​​യ സം​​ഭ​​വം ത​​ന്‍റെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​ത്ത​​രം അ​​നീ​​തി​​ക്കെ​​തി​​രേ ഇ​​ന്ത്യ​​ൻ പ്ര​​സി​​ഡ​​ന്‍റി​​നു ക​​ത്തെ​​ഴു​​തു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

നീ​​തി​​ന്യാ​​യ​​വ​​കു​​പ്പി​​ന്‍റെ കാ​​ര്യ​​ക്ഷ​​മ​​മാ​​യ ന​​ട​​ത്തി​​പ്പി​​നാ​​യി കൂ​​ടു​​ത​​ൽ ജീ​​വ​​ന​​ക്കാ​​രെ നി​​യ​​മി​​ച്ച​​താ​​യും സേ​​വ​​ന​​വേ​​ത​​ന വ്യ​​വ​​സ്ഥ​​ക​​ൾ പ​​രി​​ഷ്ക​​രി​​ച്ച​​താ​​യും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

കോ​​ട​​തി ഭാ​​ഷ മ​​ല​​യാ​​ള​​മാ​​ക്കു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന​​ത്തെ 11 കോ​​ട​​തി​​ക​​ളി​​ലാ​​യി 260 പ​​രി​​ഭാ​​ഷ​​ക​​രു​​ടെ ത​​സ്തി​​ക സൃ​​ഷ്ടി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ കൂ​​ടു​​ത​​ൽ കോ​​ട​​തി​​ക​​ൾ അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ന് ജു​​ഡീ​​ഷ​​റി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നും അ​​നു​​കൂ​​ല നി​​ല​​പാ​​ടു​​ണ്ടാ​​യാ​​ൽ സ​​ർ​​ക്കാ​​ർ വേ​​ണ്ട​​തു ചെ​​യ്യു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ജ​​സ്റ്റീ​​സ് എ.​​എം. ഷെ​​ഫീ​​ക്ക് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ, മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​മേ​​ൽ, ജി​​ല്ലാ ജ​​ഡ്ജി എ​​സ്. ശാ​​ന്ത​​കു​​മാ​​രി, കോ​​ട്ട​​യം ചീ​​ഫ് ജു​​ഡീ​​ഷ​​ൽ മ​​ജി​​സ്ട്രേ​​റ്റ് എ. ​​ഇ​​ജാ​​സ്, ച​​ങ്ങ​​നാ​​ശേ​​രി മു​​നി​​സി​​ഫ് എ. ​​ജൂ​​ബി​​യ, ഒ​​ന്നാം​​ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് ലൈ​​ജു​​മോ​​ൾ ഷെ​​രീ​​ഫ്, പൊ​​തു​​മ​​രാ​​മ​​ത്ത് എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നീ​​യ​​ർ ഷീ​​ന രാ​​ജ​​ൻ, വാ​​ർ​​ഡ് കൗ​​ണ്‍​സി​​ല​​ർ അം​​ബി​​കാ വി​​ജ​​യ​​ൻ, ബാ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ. ​​മാ​​ധ​​വ​​ൻ​​പി​​ള്ള, അ​​ഡ്വ​​ക്കേ​​റ്റ്സ് ക്ലാ​​ർ​​ക്ക് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

സ​​മു​​ച്ച​​യ​​ത്തി​​ന്‍റെ നി​​ർ​​മാ​​ണം സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ച്ച ഓ​​വേ​​ലി​​ൽ ക​​ണ്‍​സ്ട്ര​​ക്‌​​ഷ​​ൻ​​സ് ഉ​​ട​​മ ഷാ​​ജ​​ൻ ഓ​​വേ​​ലി​​ക്ക് സ​​മ്മേ​​ള​​ന​​ത്തി​​ൽ ചീ​​ഫ് ജ​​സ്റ്റീ​​സ് ആ​​ന്‍റ​​ണി ഡൊ​​മ​​നി​​ക് ഉ​​പ​​ഹാ​​രം സ​​മ്മാ​​നി​​ച്ചു.