വ​നം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ നീ​ക്കം ചെ​യ്തു
Wednesday, May 16, 2018 12:35 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ തോ​ൽ​പ്പെ​ട്ടി റേ​ഞ്ചി​ലെ തെ​റ്റ് റോ​ഡ് വ​ന​ഭാ​ഗ​ത്ത് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രും കോ​ള​നി നി​വാ​സി​ക​ളും അ​ഗാ​മി, പ​ച്ച​മ​ര​ത്ത​ണ​ൽ എ​ന്നീ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി ര​ണ്ട് ഹെ​ക്ട​ർ സ്ഥ​ല​ത്തെ മ​ഞ്ഞ​ക്കൊ​ന്ന, ക​മ്മ്യൂ​ണി​സ്റ്റ് പ​ച്ച , കൊ​ങ്ങി​ണി (അ​രി​പ്പൂ) എ​ന്നീ ക​ള​ക​ൾ നീ​ക്കം ചെ​യ്തു. ജീ​വ​ന​ക്കാ​രും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഈ ​പ്ര​വൃത്തി ന​ട​ത്തി​യ​ത്. വി​ദേ​ശ സ​സ്യ​ങ്ങ​ൾ വ​ന്യ ജീ​വി​ക​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​യെ ന​ശി​പ്പി​ക്കു​ന്ന രീ​തി​യി​ൽ വ​ന​മേ​ഖ​ല​യി​ൽ വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​വ ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ സ​സ്യ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്.
വ​നം വ​കു​പ്പ് വി​വി​ധ ക​ള നി​ർമാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ആ​ദ്യ പ്ര​വൃ​ത്തി​യാ​ണ് ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. ക​ടു​ത്ത വേ​ന​ലി​ൽ ഉ​ണ​ങ്ങി​യ മു​ള​ക​ൾ ഉ​പ​യോ​ഗി​ച്ച് 150 ഓ​ളം ചെ​ക്ക്ഡാ​മു​ക​ൾ നി​ർ​മി​ച്ച് വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രും കോ​ള​നി നി​വാ​സി​ക​ളും വ​ന്യ ജീ​വി​ക​ൾ​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കി​യ​തി​ലൂ​ടെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തോ​ൽ​പ്പെ​ട്ടി റെ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ നടത്തിയത്. തോ​ൽ​പ്പെ​ട്ടി അ​സി​സ്റ്റ​ന്‍റ് വാ​ർ​ഡ​ൻ വി. ​ര​തീ​ഷി​ന്‍റ് നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.