പ്ലാ​സ്റ്റി​ക് ശേ​ഖ​രി​ക്കു​ന്ന​തി​ന് നാ​ളെ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ തു​റ​ക്കും
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ എ​ന്‍റെ ന​ഗ​രം സു​ന്ദ​ര ന​ഗ​രം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൃ​ത്തി​യു​ള്ള​തും ന​ന​വി​ല്ലാ​ത്ത​തു​മാ​യ പ്ലാ​സ്റ്റി​ക്കു​ക​ൾ ന​ഗ​ര​സ​ഭ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ തു​റ​ക്കും.
നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ന്നു വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ക. എ​ന്‍റെ ന​ഗ​രം സു​ന്ദ​ര ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള​ള ഈ ​സൗ​ക​ര്യം പൊ​തു​ജ​ന​ങ്ങ​ളും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് അ​റി​യി​ച്ചു. വൃ​ത്തി​യാ​ക്കി​യ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ശ്ചി​ത എ​യ്റോ​ബി​ക് ബി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും ശേ​ഖ​രി​ക്കു​ന്ന​തി​ന് പു​റ​മെ​യാ​ണ് പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ തു​റ​ക്കു​ന്ന​തെ​ന്ന് മേ​യ​ർ അ​റി​യി​ച്ചു.