അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു
അ​ങ്ക​മാ​ലി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ഞ്ജ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ​യും സ​ർ​വ ശി​ക്ഷ അ​ഭി​യാ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി ഉ​പ​ജി​ല്ല​യി​ൽ എ​ട്ട് ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന അ​വ​ധി​ക്കാ​ല അ​ധ്യാ​പ​ക പ​രി​ശീ​ല​നം സ​മാ​പി​ച്ചു. ഹ​ലോ ഇം​ഗ്ലീ​ഷ്, ശാ​സ്ത്ര​കൗ​തു​കം, ഹ​രി​തോ​ത്സ​വം, ടാ​ല​ന്‍റ് ലാ​ബ്, അ​ക്കാ​ഡ​മി​ക് മാ​സ്റ്റ​ർ പ്ലാ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ‌
നീ​ലീ​ശ്വ​രം ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ഉ​പ​ജി​ല്ല​യി​ലെ എ​ൽ​പി വി​ഭാ​ഗം അ​ധ്യാ​പ​ക​ർ മ​ര​ങ്ങ​ൾ ന​ട്ട് പ​രി​പാ​ടി സ​മാ​പി​ച്ചു. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​പി. പാ​പ്പ​ച്ച​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എ.​വി. മ​നോ​ജ്, സി. ​ജ​യ​ശ്രീ, ബി​ആ​ർ​സി പ​രി​ശീ​ല​ക​രാ​യ ആ​ൻ​സ​ൻ.​സി.​ജെ. സി​ന്ധു ജോ​ർ​ജ്, ലി​നി യാ​ക്കോ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.