ഡോ​ക്ട​ർ സ്വ​പ്നം സ​ഫ​ല​മാ​ക്കു​ന്നു... ഒ​രു ല​ക്ഷം മീ​നു​ക​ളും ജൈ​വ​കൃ​ഷി​യും സോ​ളാ​റു​മാ​യി
എ​രു​മേ​ലി: തു​ര​ന്നു​തീ​രാ​റാ​യ പാ​റ​മ​ട വി​ല കൊ​ടു​ത്ത് വാ​ങ്ങി​യ​പ്പോ​ൾ ഡോ​ക്ട​റോ​ട് പ​ല​രും ചോ​ദി​ച്ചു. വെ​റു​തെ എ​ന്തി​നാ​ണ് പ​ണം പാ​ഴാ​ക്കു​ന്ന​ത്. മ​റു​പ​ടി പ​തി​വു​ള്ള പു​ഞ്ചി​രി​യാ​യി​രു​ന്നു. 40 വ​ർ​ഷ​മാ​യി മു​ക്കൂ​ട്ടു​ത​റ​യി​ൽ ചെ​റു​പു​ഷ്പം ആ​ശു​പ​ത്രി ന​ട​ത്തു​ന്ന ജ​ന​കീ​യ​നാ​യ ഡോ. ​ടി. എ​ൽ. മാ​ത്യു​വി​ന്‍റെ ആ ​പു​ഞ്ചി​രി​യി​ൽ ഒ​ളി​ഞ്ഞി​രു​ന്ന​ത് ഒ​രു ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളും അ​തി​വി​ശാ​ല​മാ​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി തോ​ട്ട​വു​മെ​ന്ന സ്വ​പ്ന പ​ദ്ധ​തി​യാ​യി​രു​ന്നു.

മ​ണി​പ്പു​ഴ ചെ​മ്പ​ക​പ്പാ​റ​യി​ലെ 13 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പാ​റ​മ​ട. ഒ​ന്ന​ര ഏ​ക്ക​റോ​ളം വ​രു​ന്ന പാ​റ​മ​ട​യു​ടെ ഒ​രു വ​ശം കോ​ൺ​ക്രീ​റ്റി​ൽ കെ​ട്ടി​പ്പൊ​ക്കി​യ​തോ​ടെ ഒ​ന്ന​ര​ക്കോ​ടി ലി​റ്റ​ർ വെ​ള്ളം നി​റ​ഞ്ഞ് കു​ള​മാ​യി. ഒ​രു ല​ക്ഷം ഗി​ഫ്റ്റ് സി​ലോ​പ്യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് കു​ള​ത്തി​ൽ നി​ക്ഷേ​പി​ച്ച​ത്. പ്ര​ജ​ന​നം ത​ട​യാ​നാ​യി ഹോ​ർ​മോ​ൺ ന​ൽ​കി​യി​രു​ന്നു.

കു​ള​ത്തി​ൽ ശു​ദ്ധ​വാ​യു കു​റ​യു​ന്ന​തി​ന് പ​രി​ഹാ​ര​മാ​യി അ​ഞ്ച് എ​യ​റേ​റ്റ​റു​ക​ൾ സ്ഥാ​പി​ച്ചു. പ​ക്ഷി​ക​ൾ മീ​നു​ക​ളെ റാ​ഞ്ചാ​തി​രി​ക്കാ​ൻ കു​ള​ത്തി​ന് മു​ക​ളി​ൽ ഗ്രീ​ൻ നെ​റ്റ് പാ​കി. കു​ള​ത്തി​ന്‍റെ നി​ർ​മാ​ണ​ച്ചെ​ല​വ് മാ​ത്രം 35 ല​ക്ഷം രൂ​പ​യാ​യി.

ഇ​പ്പോ​ൾ ഏ​ഴു​മാ​സം പി​ന്നി​ട്ട​തോ​ടെ മീ​നു​ക​ൾ​ക്ക് 250 ഗ്രാം ​തൂ​ക്ക​ത്തി​ലേ​ക്ക് വ​ള​ർ​ച്ച നേ​ടി. കി​ലോ​ഗ്രാ​മി​ന് 150 രൂ​പ നി​ര​ക്കി​ലാ​ണ് മീ​നു​ക​ളെ വി​ൽ​ക്കു​ന്ന​ത്. ദി​വ​സ​വും മൂ​ന്ന് ചാ​ക്ക് തീ​റ്റ മ​ത്സ്യ​ങ്ങ​ൾ​ക്ക് ന​ൽ​കും. കു​ള​ത്തി​ൽ നി​ന്നും കു​ഴ​ലി​ലൂ​ടെ വെ​ള​ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത് നാ​ടി​ന് വേ​ണ്ടി​യാ​ണ്. ഏ​ത് ക​ത്തു​ന്ന വേ​ന​ലി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് നി​ല​നി​ർ​ത്താ​ൻ ഈ ​കു​ളം ധാ​രാ​ളം. ചു​റ്റോ​ടു​ചു​റ്റും പ​ച്ച​ക്ക​റി​ക​ളു​ടെ വി​ശാ​ല​മാ​യ കൃ​ഷി​തോ​ട്ട​ത്തി​നും വെ​ള്ളം സ​മൃ​ദ്ധ​മാ​യി ല​ഭി​ക്കു​ന്നു​ണ്ട്.

ജൈ​വ ക​ർ​ഷ​ക​ൻ ക​ണ​മ​ല സ്വ​ദേ​ശി സ​കാ​ൽ ന​ൽ​കി​യ വെ​ണ്ട, ചീ​ര, പ​യ​ർ, പാ​വ​ൽ, കോ​വ​ൽ, വാ​ഴ, റം​ബു​ട്ടാ​ൻ, മാ​വ്, പ്ലാ​വ് തു​ട​ങ്ങി വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളു​മാ​ണ് ജൈ​വ​കൃ​ഷി​യാ​യി ചെ​യ്യു​ന്ന​ത്.

40 വ​ർ​ഷം മു​മ്പ് മു​ക്കൂ​ട്ടു​ത​റ​യി​ൽ ചെ​റി​യ ക്ലി​നി​ക്കി​ലൂ​ടെ​യാ​യി​രു​ന്നു ആ​നി​ക്കാ​ട് സ്വ​ദേ​ശി​യാ​യ ടി. ​എ​ൽ. മാ​ത്യു​വി​ന്‍റെ ആ​തു​ര​സേ​വ​ന തു​ട​ക്കം. മ​ഴ​യാ​യാ​ലും ഇ​രു​ട്ടാ​യാ​ലും ഏ​ത് മ​ല​ഞ്ചെ​രി​വി​ലും ചെ​റി​യ സ്യൂ​ട്കെ​യ്സും സ്റ്റെ​ത​സ്കോ​പ്പു​മാ​യി രോ​ഗി​ക​ൾ​ക്കാ​യി ഡോ​ക്ട​ർ വി​ളി​പ്പു​റ​ത്ത് എ​ത്തി​യി​രി​ക്കും. ചി​കി​ത്സ​യു​ടെ ബി​ല്ലി​നെ​പ്പ​റ്റി യാ​തൊ​രു വേ​വ​ലാ​തി​യു​മി​ല്ലാ​തെ നാ​ട്ടു​കാ​ർ സ്വ​ന്തം വീ​ട് പോ​ലെ ക​യ​റി ഇ​റ​ങ്ങു​ന്ന ആ​ശു​പ​ത്രി​യാ​യ​ത് അ​ങ്ങ​നെ​യാ​ണ്.

അ​സു​ഖ​ങ്ങ​ൾ അ​ല​ട്ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ന​ല്ല ഭ​ക്ഷ​ണ​മാ​ണ് അ​ത്യു​ത്ത​മ​മാ​യ ഔ​ഷ​ധ​മെ​ന്ന് രോ​ഗി​ക​ളോ​ടെ​ല്ലാം ഡോ​ക്ട​ർ പ​ണ്ടു​മു​ത​ലേ പ​റ​യു​മാ​യി​രു​ന്നു. കൃ​ഷി ചെ​യ്യാ​നു​ള​ള മ​ന​സു​ണ്ടെ​ങ്കി​ൽ ആ ​ന​ല്ല ഭ​ക്ഷ​ണം വീ​ട്ടു​മു​റ്റ​ത്തു​ണ്ടാ​കു​മെ​ന്നും എ​ങ്ങും തേ​ടി​പ്പോ​കേ​ണ്ടെ​ന്നും പ​റ​യു​മ്പോ​ഴൊ​ക്കെ മ​ന​സി​ൽ മൊ​ട്ടി​ട്ട സ്വ​പ്ന പ​ദ്ധ​തി​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം മ​ത്സ്യ-​ജൈ​വ കൃ​ഷി​യി​ലൂ​ടെ ഇ​പ്പോ​ൾ സാ​ധ്യ​മാ​യ​തെ​ന്ന് ഡോ​ക്ട​ർ പ​റ​യു​ന്നു.

കൃ​ഷി​ഭൂ​മി ദി​വ​സ​വും പൊ​തു​ജ​ന​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നു​ള​ള ഒ​രു​ക്ക​ത്തി​ലാ​ണ് ഡോ​ക്ട​റി​പ്പോ​ൾ. അ​തി​ന് ഇ​നി വൈ​ദ്യു​തി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത നേ​ടാ​നാ​ണ് ശ്ര​മം. സൂ​ര്യ​പ്ര​കാ​ശം വേ​ണ്ടു​വോ​ളം ല​ഭി​ക്കു​ന്ന ഇ​വി​ടെ സോ​ളാ​ർ പാ​ന​ലു​ക​ളി​ലൂ​ടെ വൈ​ദ്യു​തി സു​ല​ഭ​മാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ഡോ​ക്ട​ർ.