കോ​​​​ട്ട​​​​യ​​​​ത്തും സ​​​​മീ​​​​പപ്ര​​​​ദേ​​​​ശ​​​​ത്തും ​​ ശ​​ക്ത​​​​മാ​​​​യ കാ​​​​റ്റി​​​​ലും മ​​​​ഴ​​​​യി​​​​ലും വ്യാ​​​​പ​​​​കനാ​​​​ശം
കോ​​​​ട്ട​​​​യം: ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യി​​​​ൽ കോ​​​​ട്ട​​​​യ​​​​ത്തും സ​​​​മീ​​​​പ പ്ര​​​​ദേ​​​​ശ​​​​ത്തും വീ​​​​ശി​​​​യ​​​​ടി​​​​ച്ച കാ​​​​റ്റി​​​​ലും ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യി​​​​ലും വ്യാ​​​​പ​​​​ക നാ​​​​ശം. കോ​​​​ട്ട​​​​യം മു​​​​നി​​​​സി​​​​പ്പാ​​​​ലി​​​​റ്റി​​​​യി​​​​ലും സ​​​​മീ​​​​പ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളാ​​​​യ ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര, അ​​​​യ്മ​​​​നം, വി​​​​ജ​​​​യ​​​​പു​​​​രം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​ണു കാ​​​​റ്റ് നാ​​​​ശം വി​​​​ത​​​​ച്ച​​​​ത്. പ്രാ​​​​ഥ​​​​മി​​​​ക വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലി​​​​ൽ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ടോ​​​​ടെ​​​​യാ​​​​ണ് ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ​​​​യ്ക്കൊ​​​​പ്പം ഇ​​​​ടി​​​​യും മി​​​​ന്ന​​​​ലും കാ​​​​റ്റു​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഇ​​​​ടി​​​​യും മി​​​​ന്ന​​​​ലും ജ​​​​ന​​​​ങ്ങ​​​​ളെ ഭ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ചു​​​​ങ്കം, പ​​​​ഴ​​​​യ സെ​​​​മി​​​​നാ​​​​രി, വാ​​​​രി​​​​ശേ​​​​രി, കു​​​​മ്മ​​​​നം, തി​​​​രു​​​​വാ​​​​റ്റ, മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ്, എ​​​​സ്എ​​​​ച്ച് മൗ​​​​ണ്ട്, മ​​​​ള്ളൂ​​​​ശേ​​​​രി, അ​​​​യ​​​​ർ​​​​ക്കു​​​​ന്നം, തൂ​​​​ത്തൂ​​​​ട്ടി എ​​​​ന്നീ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ വീ​​​​ശി​​​​യ​​​​ടി​​​​ച്ച കാ​​​​റ്റ് മി​​​​നി​​​​റ്റു​​​​ക​​​​ളോ​​​​ളം നീ​​​​ണ്ടു​​​​നി​​​​ന്നു. നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. മ​​​​രം വീ​​​​ണ് ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. വൈ​​​​ദ്യു​​​​തി വി​​​​ത​​​​ര​​​​ണം പ​​​​ല​​​​യി​​​​ട​​​​ത്തും സ്തം​​​​ഭി​​​​ച്ചു. കോ​​​​ട്ട​​​​യം ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് ചൊ​​​വ്വാ​​​​ഴ്ച രാ​​​​ത്രി ആ​​​​രം​​​​ഭി​​​​ച്ച ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം വ്യാ​​​​ഴാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ നാ​​​​ലി​​​​നാ​​​​ണ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. പെ​​​​രു​​​​ന്പാ​​​​യി​​​​ക്കാ​​​​ട്, വേ​​​​ളൂ​​​​ർ, അ​​​​യ്മ​​​​നം, കോ​​​​ട്ട​​​​യം വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​യി 107 വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി. പെ​​​​രു​​​​ന്പാ​​​​യി​​​​ക്കാ​​​​ട്-75, വേ​​​​ളൂ​​​​ർ-​​​​ആ​​​​റ്, അ​​​​യ്മ​​​​നം-20, കോ​​​​ട്ട​​​​യം-​​​​ആ​​​​റ് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് നാ​​​​ശ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ ല​​​​ഭി​​​​ച്ച ക​​​​ണ​​​​ക്ക്. കൃ​​​​ഷി നാ​​​​ശം തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

വാ​​​​രി​​​​ശേ​​​​രി വാ​​​​ഴ​​​​ക്കാ​​​​മ​​​​റ്റ​​​​ത്ത് മ​​​​ണ​​​​ലേ​​​​ൽ എം.​​​​എ​​​​ൻ. ശ​​​​ശി​​​​യു​​​​ടെ വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​രം വീ​​​​ണു വീ​​​​ട് ഭാ​​​​ഗി​​​​ക​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു. മ​​​​ള്ളൂ​​​​ശേ​​​​രി ഇ​​​​ട​​​​യാ​​​​ഞ്ച​​​​ലി സ​​​​ണ്ണി, ന​​​​ഗ​​​​ര​​​​സ​​​​ഭാ കൗ​​​​ണ്‍​സി​​​​ല​​​​ർ സെ​​​​ൽ​​​​മ നാ​​​​ഗ​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ൾ​​​​ക്കു മു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​രം വീ​​​​ണു വീ​​​​ടു ത​​​​ക​​​​ർ​​​​ന്നു. ഇ​​​​തി​​​​നു സ​​​​മീ​​​​പ​​​​ത്തെ ര​​​​വി എ​​​​ന്ന​​​​യാ​​​​ളു​​​​ടെ വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​രം വീ​​​​ണു വീ​​​​ട് ത​​​​ക​​​​ർ​​​​ന്നു. ചു​​​​ങ്കം പ​​​​ള്ളി കു​​​​രി​​​​ശ​​​​ടി​​​​യു​​​​ടെ മു​​​​ക​​​​ളി​​​​ലേ​​​​ക്ക് മ​​​​രം വീ​​​​ണ് കൊ​​​​ടി​​​​മ​​​​രം ത​​​​ക​​​​ർ​​​​ന്നു. കു​​​​മ്മ​​​​നം ഇ​​​​ട​​​​യ്ക്കാ​​​​ട്ടു​​​​പ​​​​ള്ളി ക​​​​ട​​​​വി​​​​നു​​​​സ​​​​മീ​​​​പം ത​​​​ട്ടാം​​​​പ​​​​റ​​​​ന്പി​​​​ൽ അ​​​​പ്പു​​​​പി​​​​ള്ള​​​​യു​​​​ടെ വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ലേ​​​​ക്ക് ര​​​​ണ്ടു മ​​​​ര​​​​ങ്ങ​​​​ൾ വീ​​​​ണു വീ​​​​ടു പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു. മ​​​​ള്ളു​​​​ശേ​​​​രി​​​​യി​​​​ൽ വൈ​​​​ദ്യു​​​​തി ലൈ​​​​നു​​​​ക​​​​ൾ റോ​​​​ഡി​​​​ലേ​​​​ക്കു പൊ​​​​ട്ടി വീ​​​​ണു. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി അ​​​​ത്യാ​​​​ഹി​​​​ത വി​​​​ഭാ​​​​ഗ​​​​ത്തി​​​​നു മു​​​​ൻ​​​​വ​​​​ശ​​​​ത്തു​​​​ള്ള വ​​​​ൻ​​​​മ​​​​രം ക​​​​ട​​​​പു​​​​ഴ​​​​കി വീ​​​​ണു. മ​​​​രം വീ​​​​ഴു​​​​ന്ന സ​​​​മ​​​​യ​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി പ​​​​രി​​​​സ​​​​ര​​​​ത്ത് ആം​​​​ബു​​​​ല​​​​ൻ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ രോ​​​​ഗി​​​​ക​​​​ളു​​​​മാ​​​​യി വ​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ങ്കി​​​​ലും അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.

തു​​​​ട​​​​ർ​​​​ന്ന് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് കോ​​​​ട്ട​​​​യ​​​​ത്തു​​​​നി​​​​ന്നും ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് എ​​​​ത്തി​​​​യാ​​​​ണു മ​​​​രം വെ​​​​ട്ടി​​​​മാ​​​​റ്റി​​​​യ​​​​ത്. ആ​​​​ശു​​​​പ​​​​ത്രി പ​​​​രി​​​​സ​​​​ര​​​​ത്ത് മ​​​​റ്റു ര​​​​ണ്ടി​​​​ട​​​​ങ്ങ​​​​ളി​​​​ലും മ​​​​രം വീ​​​​ണു റോ​​​​ഡ് ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. ആ​​​​ർ​​​​പ്പൂ​​​​ക്ക​​​​ര പ​​​​ഞ്ചാ​​​​യ​​​​ത്ത് ഒ​​​​ന്പ​​​​താം വാ​​​​ർ​​​​ഡി​​​​ലും വ​​​​ൻ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. ആ​​​​റാ​​​​ട്ടു​​​​കു​​​​ന്നേ​​​​ൽ മു​​​​ര​​​​ളി​​​​യു​​​​ടെ വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ലേ​​​​ക്ക് വ​​​​ലി​​​​യ തേ​​​​ക്കും മാ​​​​വും വീ​​​​ണു. തെ​​​​ക്കേ​​​​ട​​​​ത്ത് ടി.​​​​ടി. മാ​​​​ത്യു​​​​വി​​​​ന്‍റെ വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ലാ​​​​വ് മ​​​​റി​​​​ഞ്ഞു വീ​​​​ണു വീ​​​​ടി​​​​നു നാ​​​​ശ​​​​ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ചു. വ​​​​ൻ മ​​​​ര​​​​ങ്ങ​​​​ൾ വീ​​​​ണു റോ​​​​ഡു​​​​ക​​​​ളി​​​​ൽ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഒ​​​​ട്ടേ​​​​റെ വീ​​​​ടു​​​​ക​​​​ൾ​​​​ക്ക് നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി പ​​​​ഞ്ചാ​​​​യ​​​​ത്ത് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ൽ​​​​സ​​​​മ്മ ജോ​​​​സ​​​​ഫ് വേ​​​​ളാ​​​​ശേ​​​​രി​​​​ൽ പ​​​​റ​​​​ഞ്ഞു. പ​​​​ന​​​​ന്പാ​​​​ലം അ​​​​റ​​​​യ്ക്ക​​​​ൽ കെ.​​​​കെ. കു​​​​ട്ട​​​​ന്‍റെ വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ലേ​​​​ക്ക് ര​​​​ണ്ട് ആ​​​​ഞ്ഞി​​​​ലി മ​​​​രം ക​​​​ട​​​​പു​​​​ഴ​​​​കി വീ​​​​ണ് വീ​​​​ടു ഭാ​​​​ഗി​​​​ക​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു. പു​​​​ളി​​​​ക്ക​​​​പ്പ​​​​റ​​​​ന്പി​​​​ൽ ചെ​​​​റി​​​​യാ​​​​ന്‍റെ കാ​​​​ർ പോ​​​​ർ​​​​ച്ചി​​​​ന്‍റെ മേ​​​​ൽ​​​​ക്കൂ​​​​ര മ​​​​രം വീ​​​​ണു ത​​​​ക​​​​ർ​​​​ന്നു. സ​​​​മീ​​​​പ​​​​ത്തെ നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ​​​​ക്കും നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​യ​​​​ർ​​​​ക്കു​​​​ന്നം തൂ​​​​ത്തൂ​​​​ട്ടി ഭാ​​​​ഗ​​​​ത്തും നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ൾ​​​​ക്കു കാ​​​​റ്റി​​​​ൽ നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി.
കു​​​​മാ​​​​ര​​​​ന​​​​ല്ലൂ​​​​ർ: കോ​​​​ട്ട​​​​യം ന​​​​ഗ​​​​ര​​​​സ​​​​ഭ​​​​യു​​​​ടെ 9, 10, 11, 12, 50, 51, 52 വാ​​​​ർ​​​​ഡ് പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന വാ​​​​രി​​​​ശേ​​​​രി, ചു​​​​ങ്കം, പു​​​​ല്ല​​​​രി​​​​ക്കു​​​​ന്ന്, എ​​​​സ്എ​​​​ച്ച് മൗ​​​​ണ്ട്, മ​​​​ള്ളൂ​​​​ശേ​​​​രി, നാ​​​​ഗ​​​​ന്പ​​​​ടം, തൂ​​​​ത്തൂ​​​​ട്ടി, ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ, എം​​​​ആ​​​​ർ​​​​എ ന​​​​ഗ​​​​ർ, അം​​​​ബ്രോ​​​​സ് ന​​​​ഗ​​​​ർ, അ​​​​ൽ​​​​ഫോ​​​​ൻ​​​​സാ ന​​​​ഗ​​​​ർ, പ​​​​ടി​​​​ഞ്ഞാ​​​​റെ​​​​ക്ക​​​​ര, നി​​​​ർ​​​​മി​​​​തി, ഉ​​​​ലു​​​​ത്വ ക​​​​രി​​​​യം​​​​പാ​​​​ടം, പ്ലാ​​​​ക്കു​​​​ഴി വാ​​​​ക്ക​​​​ത്താ​​​​ഴെ, പാ​​​​റ​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ൽ മു​​​​ന്നൂ​​​​റി​​​​ല​​​​ധി​​​​കം വീ​​​​ടു​​​​ക​​​​ൾ​​​​ക്ക്, നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ച്ചു. തേ​​​​ക്ക്, തെ​​​​ങ്ങ്, പ്ലാ​​​​വ് ആ​​​​ഞ്ഞി​​​​ലി തു​​​​ട​​​​ങ്ങി വ​​​​ൻ​​​​മ​​​​ര​​​​ങ്ങ​​​​ളും കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ളും ന​​​​ശി​​​​ച്ചു. വൈ​​​​ദ്യു​​​​തി പോ​​​​സ്റ്റു​​​​ക​​​​ൾ മ​​​​റി​​​​ഞ്ഞു​​​​വീ​​​​ണു റോ​​​​ഡു​​​​ക​​​​ളി​​​​ൽ ഗ​​​​താ​​​​ഗ​​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു. വൈ​​​​ദ്യു​​​​തി ബ​​​​ന്ധം പ​​​​ല​​​​യി​​​​ട​​​​ത്തും ഇ​​​​തു​​​​വ​​​​രെ പു​​​​ന​​​​സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ഡോ. ​​​​പി.​​​​ആ​​​​ർ. സോ​​​​ന കൗ​​​​ണ്‍​സി​​​​ല​​​​ർ​​​​മാ​​​​രാ​​​​യ ടി.​​​​സി. റോ​​​​യി, ജോ​​​​മോ​​​​ൾ ജെ​​​​യിം​​​​സ്, സാ​​​​ബു മാ​​​​ത്യു, ത​​​​ങ്ക​​​​ച്ച​​​​ൻ ചെ​​​​ട്ടി​​​​യാ​​​​ത്ത്, ബി​​​​നോ​​​​യി ജോ​​​​സ​​​​ഫ് അ​​​​നൂ​​​​പ് എ​​​​ന്നി​​​​വ​​​​രും റ​​​​വ​​​​ന്യൂ, വൈ​​​​ദ്യു​​​​തി വ​​​​കു​​​​പ്പ് മു​​​​നി​​​​സി​​​​പ്പ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വീ​​​​ടു​​​​ക​​​​ൾ​​​​ക്കും കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ൾ​​​​ക്കും നാ​​​​ശ​​​​ന​​​​ഷ്ടം സം​​​​ഭ​​​​വി​​​​ച്ച​​​​വ​​​​രു​​​​ടെ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു വേ​​​​ണ്ട ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കാ​​​​ൻ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ, ത​​​​ഹ​​​​സീ​​​​ൽ ദാ​​​​ർ, വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ർ, കൃ​​​​ഷി ഓ​​​​ഫീ​​​​സ​​​​ർ, റ​​​​വ​​​​ന്യൂ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു തി​​​​രു​​​​വ​​​​ഞ്ചൂ​​​​ർ രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ൻ എം​​​​എ​​​​ൽ​​​​എ നി​​​​ർ​​​​ദ്ദേ​​​​ശം ന​​​​ൽ​​​​കി.