ഭ​ര​ണി​ക്കാ​വ് - അ​ടൂ​ർ റോഡ് ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം തു​ട​ങ്ങി ‌‌
Wednesday, June 6, 2018 10:59 PM IST
അ​ടൂ​ർ: ദേ​ശീ​യ​പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ച ഭ​ര​ണി​ക്കാ​വ് - അ​ടൂ​ർ റോ​ഡി​ൽ ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു.
ഭ​ര​ണി​ക്കാ​വി​ൽ നി​ന്നാ​രം​ഭി​ച്ച് അ​ടൂ​ർ, പ​ത്ത​നം​തി​ട്ട, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, ഇ​ല​വു​ങ്ക​ൽ, എ​രു​മേ​ലി, മു​ണ്ട​ക്ക​യം വ​ഴി തേ​നി ദേ​ശീ​യ​പാ​ത​യോ​ടു ചേ​രു​ന്ന റോ​ഡാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ൽ​നി​ല​വി​ലു​ള്ള കൊ​ല്ലം - തേ​നി പാ​ത​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഭ​ര​ണി​ക്കാ​വ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​ത്.

തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ളി​ൽ ബ​സ് ബേ ​ക്ര​മീ​ക​രി​ക്കു​ന്ന പ​ണി​ക​ൾ ന​ട​ക്കു​ക​യാ​ണ്.

താ​ഴ​ത്തു​മ​ൺ ജം​ഗ്ഷ​നി​ൽ റോ​ഡി​ന്‍റെ ടാ​റിം​ഗ് ഭാ​ഗം ക​ഴി​ഞ്ഞ് മൂ​ന്ന​ര മീ​റ്റ​ർ ഭാ​ഗ​ത്ത് മ​ണ്ണ് നീ​ക്കി വെ​റ്റ്മി​ക്സ് മെ​ക്കാ​ഡം ഇ​ട്ട് ഉ​റ​പ്പി​ക്ക​ൽ പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. തു​ട​ർ​ന്ന് റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് ന​ട​ത്തു​മ്പോ​ൾ ഈ ​ഭാ​ഗ​വും ടാ​റിം​ഗ് ന​ട​ത്തും.
10 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് വി​ക​സ​നം ന​ട​പ്പാ​ക്കു​ ന്ന​ത്.

റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ത്ത രീ​തി​യി​ലാ​കും ടാ​റിം​ ഗ് കൂ​ടാ​തെ ദി​ശാ സൂ​ച​ക ബോ​ർ​ഡു​ക​ളും അ​പ​ക​ട മു​ന്ന​റി​യി​ പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും.

ഈ ​പാ​ത കൂ​ടു​ത​ൽ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ക​ൺ​സ​ൾ​ട്ട​ന്‍റാ​യ സ്റ്റ​പ് വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കി വ​രി​ക​യാ​ണ്.

നി​ല​വി​ലു​ള്ള വി​ക​സ​ന​ത്തി​ന് ശേ​ഷം ക​ൺ​സ​ൾ​ട്ട​ന്‍റി​ന്‍റെ പ​ദ്ധ​തി രൂ​പ​രേ​ഖ അ​നു​സ​രി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ത്തും. ‌