ചാ​സി​ൽ പ​രി​സ്ഥി​തി സം​രം​ക്ഷ​ണ വാ​രാ​ച​ര​ണം ആ​രം​ഭി​ച്ചു ‌‌
Wednesday, June 6, 2018 10:59 PM IST
ച​ങ്ങ​നാ​ശേ​രി: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി സം​രം​ക്ഷ​ണ വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചാ​സ് കോ​ണ്‍​ഫ്ര​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് ഡോ​ണി തോ​മ​സ് വ​ർ​ഗീ​സ് വൃ​ക്ഷ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ, ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന വ​നം വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സ്കൂ​ളു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും 10000 വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. "പ്ലാ​സ്റ്റി​ക് ഉ​പേ​ക്ഷി​ക്കൂ ജീ​വ​ൻ ര​ക്ഷി​ക്കൂ' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ക​ർ​മ്മ​പ​ദ്ധ​തി​ക​ളി​ലൂ​ടെ നീ​ർ​ക്കു​ഴി നി​ർ​മ്മാ​ണം, കി​ണ​ർ റീ​ചാ​ർ​ജിം​ഗ് മ​ഴ​വെ​ള്ള സം​ഭ​ര​ണി നി​ർ​മ്മാ​ണം മാ​ലി​ന്യ സം​സ്ക​ര​ണോ​പാ​ധി​ക​ളു​ടെ വ്യാ​പ​നം, വൃ​ക്ഷ​തൈ​ന​ടീ​ൽ എ​ന്നി​വ കോ​ട്ട​യം ആ​ല​പ്പു​ഴ പ​ത്ത​നം​തി​ട്ട കൊ​ല്ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലു​ള്ള ചാ​സി​ന്‍റെ 145 ഗ്രാ​മ​ത​ല യൂ​ണി​റ്റു​ക​ളി​ൽ പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ൽ അ​റി​യി​ച്ചു.‌

‌അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം തെ​ക്കേ​മ​ല​യി​ൽ‌

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ക്ഷ​യ ലോ​ട്ട​റി​യു​ടെ ഒ​ന്നാം​സ​മ്മാ​ന​മാ​യ 60 ല​ക്ഷം രൂ​പ ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി സ്വ​ദേ​ശി മാ​രി​യ​പ്പ​ന്. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ മാ​രി​യ​പ്പ​ൻ തെ​ക്കേ​മ​ല​യി​ലാ​ണ് താ​മ​സ്. തെ​ക്കേ​മ​ല​യി​ൽ നി​ന്നും വാ​ങ്ങി​യ ലോ​ട്ട​റി​ക്കാ​ണ് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ‌