ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ നാ​ലു​കി​ലോ​മീ​റ്റ​ർ മ​ഞ്ച​ലി​ൽ ചു​മ​ന്ന് ആ​ദി​വാ​സി​ക​ൾ
Wednesday, June 6, 2018 11:10 PM IST
അ​ഗ​ളി: ഗ​ർ​ഭി​ണി​യാ​യ ആ​ദി​വാ​സി യു​വ​തി​യെ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​ട​വാ​ണി ഉൗ​രി​ലെ ആ​ദി​വാ​സി​ക​ൾ ക​ന്പി​ളി​പു​ത​പ്പി​ൽ മ​ഞ്ച​ൽ തീ​ർ​ത്ത് നാ​ലു​കി​ലോ​മീ​റ്റ​ർ ചു​മ​ന്നു. ഇ​ട​വാ​ണി ഉൗ​രി​ലെ പ​ഴ​നി​യു​ടെ ഭാ​ര്യ മ​ണി (28)യാ​ണ് വേ​ദ​ന ക​ടി​ച്ച​മ​ർ​ത്തി പ​ത്തു​മ​ണി​ക്കൂ​റോ​ളം വ​ല​ഞ്ഞ​ത്.ജൂ​ലൈ ഏ​ഴി​നാ​യി​രു​ന്നു പ്ര​സ​വ​തീ​യ​തി. ക്ര​മ​മാ​യി പ​രി​ച​ര​ണ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന യു​വ​തി​ക്ക് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 12ന് ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ശ​ക്ത​മാ​യ മ​ഴ​യും കാ​ട്ടാ​ന​ശ​ല്യ​വു​മു​ള്ള​തി​നാ​ൽ രാ​വി​ലെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നാ​യ​ത്. ഇ​ട​വാ​ണി ഉൗ​രി​ൽ​നി​ന്നും അ​ഞ്ചു​ത​വ​ണ വ​ര​ഗാ​ർ​പു​ഴ മു​റി​ച്ചു​ക​ട​ന്നു ദു​ർ​ഘ​ട​പാ​ത​യി​ലൂ​ടെ വേ​ണം വാ​ഹ​ന​സൗ​ക​ര്യ​മു​ള്ള പ്ര​ദേ​ശ​ത്തെ​ത്താ​ൻ. പു​ത്തൂ​ർ പി​എ​ച്ച്സി​യി​ലെ ആം​ബു​ല​ൻ​സ് ഇ​ൻ​ഷ്വ​ർ മു​ട​ങ്ങി​യും കേ​ടാ​യും കി​ട​ക്കു​ന്ന​തി​നാ​ൽ യ​ഥാ​സ​മ​യം ആം​ബു​ല​ൻ​സ് സൗ​ക​ര്യം ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നു വേ​റെ വാ​ഹ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി താ​മ​സി​യാ​തെ യു​വ​തി പെ​ണ്‍​കു​ഞ്ഞി​ന് ജന്മം​ന​ല്കി. ഇ​വ​രു​ടെ നാ​ലാ​മ​ത്തെ പ്ര​സ​വ​മാ​യി​രു​ന്നു. വ​ര​ഗാ​ർ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​തി​രു​ന്ന​തും ഭാ​ഗ്യ​മാ​യി. ആ​രോ​ഗ്യ​വ​തി​യാ​യ കു​ഞ്ഞും അ​മ്മ​യും സു​ഖ​മാ​യി കോ​ട്ട​ത്ത​റ ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്നു.
അ​ട്ട​പ്പാ​ടി​യി​ൽ ശി​ശു​മ​ര​ണം അ​ധി​ക​രി​ച്ച​തി​നെ തു​ട​ർ​ന്നു വി​ദൂ​ര ഉൗ​രു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​ഫ​ണ്ട് വി​നി​യോ​ഗി​ച്ച് പ​തി​നാ​റു റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ട​വാ​ണി​യി​ലേ​ക്കു​ള്ള റോ​ഡും ഇ​ക്കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. 9.45 കോ​ടി രൂ​പ റോ​ഡി​നാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തു​വ​രെ റോ​ഡു​പ​ണി ന​ട​ത്തി​യി​ട്ടി​ല്ല.
താ​ഴെ ഭൂ​ത​യാ​ർ, മേ​ലെ ഭൂ​ത​യാ​ർ, ഇ​ട​വാ​ണി, അ​ര​ളി​ക്കോ​ണം, ഗ​ല​സി തു​ട​ങ്ങി​യ ഉൗ​രു​ക​ളി​ലെ നൂ​റ്റി​യ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് റോ​ഡ് ഗു​ണ​പ്ര​ദ​മാ​കു​മെ​ന്നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി ജ​യ​റാം ര​മേ​ശ് ഉൗ​രു സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഇ​വി​ടേ​യ്ക്കു​ള്ള റോ​ഡ് ഉ​റ​പ്പു​ന​ല്കി​യ​താ​യി​രു​ന്നു​വെ​ന്നും ആ​ദി​വാ​സി​ക​ൾ പ​റ​ഞ്ഞു.