ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റിന് ന​ട​പ​ടി
Wednesday, June 6, 2018 11:15 PM IST
ച​വ​റ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ​പ്പെ​ട്ട യു​വാ​വി​നെ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യാ​ൻ ന​ട​പ​ടി​യാ​യി. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര ജാ​രീ​സ് മ​ൻ​സി​ലി​ൽ ജാ​രീ​സി​നെ​യാ​ണ് ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​ക്കി​യി​രി​ക്കു​ന്ന​ത്‌ . തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര വ​ട​ശേരി തെ​ക്ക​തി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ വീ​ട്ടി​ലെ ര​ണ്ട് ബൈ​ക്കു​ക​ൾ ക​ത്തി​ക്കു​ക​യും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലാ​യി​രു​ന്ന കാ​റു​ക​ൾ ക​ത്തി​യ്ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ജ​യി​ലി​​ലാ​ണ്. മോ​ഷ​ണ​വും, പി​ടി​ച്ചു​പ​റി​യു​മു​ൾ​പ്പ​ടെ 40 ഓളം കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ജാ​രീസെ​ന്ന് ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് പ​റ​ഞ്ഞു.

പു​സ്ത​ക പ്ര​കാ​ശ​നം നാ​ളെ കൊ​ല്ല​ത്ത്

കൊ​ല്ലം: വി.​ടി.​കു​രീ​പ്പു​ഴ, എ​ച്ച്.​അ​ൻ​വ​ർ സേ​ട്ട് എ​ന്നി​വ​ർ ര​ചി​ച്ച സി.​എം.​സ്റ്റീ​ഫ​ന്‍റെ ജീ​വ​ച​രി​ത്ര ഗ്ര​ന്ഥ​മാ​യ വാ​ങ്ങ്മ​യം എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം നാ​ളെ ന​ട​ക്കും. ഡി​സി​സി ഓ​ഫീ​സി​ൽ രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ അ​റി​യി​ച്ചു.