ജൈ​വ സ​മൃ​ദ്ധി​ക്കു തു​ട​ക്കം കു​റി​ച്ച് കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത്
Thursday, June 7, 2018 12:33 AM IST
കാ​ട്ടാ​ക്ക​ട : നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ജൈ​വ സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി.

കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ ആ​മ​ച്ച​ൽ​നാ​ഞ്ച​ല്ലൂ​ർ, ഏ​ലാ​യി​ൽ ഒ​രേ​ക്ക​ർ, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കൂ​വ​ള​ശേ​രി​യി​ൽ 50 സെ​ന്‍റ് എന്നിവടങ്ങിൽ നെൽകൃഷി യാരംഭിക്കും. പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​ങ്കോ​ട് വാ​ർ​ഡി​ൽ 608 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ച്ച​ക്ക​റി വി​ത്ത് വി​ത​ര​ണ​വും വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ളൈ​ക്ക​ട​വ് വാ​ർ​ഡി​ൽ ഒ​രേ​ക്ക​റി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യും വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ഭ​വ​ന് സ​മീ​പ​മു​ള്ള 50 സെ​ന്‍റ് സ്ഥ​ല​ത്ത് 25 സെ​ന്‍റി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യും 25 സെ​ന്‍റി​ൽ നെ​ൽ കൃ​ഷി​യും മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ൽ അ​രു​വി​പ്പാ​റ​യി​ൽ 50 സെ​ന്‍റ് സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യും ആ​ണ് ജൈ​വ​സ​മൃ​ദ്ധി പ​ദ്ധ​തി​യി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച​ത്.

ഇ​തു കൂ​ടാ​തെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​യും ഓ​രോ വാ​ർ​ഡ് വീ​തം തെ​ര​ഞ്ഞെ​ടു​ത്ത് അ​ടു​ക്ക​ള കൃ​ഷി​യും മ​ട്ടു​പ്പാ​വ് കൃ​ഷി​യും തു​ട​ങ്ങി. ജൈ​വ വാ​ർ​ഡ് ആ​യി രൂ​പ​പ്പെ​ടു​ത്താ​നും തീ​രു​മാ​ന​മാ​യി. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​വൂ​ർ വാ​ർ​ഡ്, വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളൈ​ക്ക​ട​വ് വാ​ർ​ഡ് , വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വെ​ൻ​കൂ​ർ, വാ​ർ​ഡ്, മ​ല​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്തി​ലെ മ​ഞ്ചാ​ടി വാ​ർ​ഡ്, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങ​ൽ വാ​ർ​ഡ്, പ​ള്ളി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണ​ങ്കോ​ട് വാ​ർ​ഡ് എ​ന്നി​വ​യാ​ണ് ജൈ​വ വാ​ർ​ഡു​ക​ളാ​യി രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ ആ​മ​ച്ച​ൽ നാ​ഞ്ച​ലൂ​ർ ഏ​ലാ​യി​ൽ ഞാ​റു​ന​ടീ​ൽ ഐ.​ബി. സ​തീ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഭൂ​വി​നി​യോ​ഗ ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ എ. ​നി​സാ​മു​ദീ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​പ്രി​യാ ദേ​വി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​അ​ജി​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ആ​ർ.​ര​മ​കു​മാ​രി, വാ​ർ​ഡ് മെ​മ്പ​ർ, കൃ​ഷി ഓ​ഫീ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.