വാ​ർ​ഷി​ക​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും
Thursday, June 7, 2018 1:38 AM IST
അ​ങ്ക​മാ​ലി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തു​റ​വൂ​ർ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും, ചാ​രി​റ്റി ഫ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​ന​വും 24ന് ​ന​ട​ക്കും.
വൈ​കു​ന്നേ​രം നാ​ലി​ന് എ​സ്എ​ൻ​ഡി​പി ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെ​യ്യും. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഏ​ല്യാ​സ് താ​ടി​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ​പ്പെ​ട്ട എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്, എ ​വ​ൺ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വൈ. വ​ർ​ഗീ​സ് ആ​ദ​രി​ക്കും.
വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക് ലി​സ്റ്റി​ന്‍റെ കോ​പ്പി 16ന് ​മു​ന്പാ​യി വ്യാ​പാ​ര​ഭ​വ​ൻ ഓ​ഫീ​സി​ൽ ന​ൽ​ക​ണ​മെ​ന്ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ലി​ക്സ​ൺ ജോ​ർ​ജ് അ​റി​യി​ച്ചു.