കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് : സ​​ണ്ണി പാ​​ന്പാ​​ടി പ്ര​​സി​​ഡ​​ന്‍റ്, ജെ​​സി​​മോ​​ൾ മ​​നോ​​ജ് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്
Monday, July 9, 2018 10:11 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി പാ​​ന്പാ​​ടി ഡി​​വി​​ഷ​​നി​​ലെ സ​​ണ്ണി പാ​​ന്പാ​​ടി​​യും വൈ​​സ്പ്ര​​സി​​ഡ​​ന്‍റാ​​യി പു​​തു​​പ്പ​​ള്ളി ഡി​​വി​​ഷ​​നി​​ലെ ജെ​​സി​​മോ​​ൾ മ​​നോ​​ജും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഇ​​രു​​വ​​രും കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളാ​​ണ്.

കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് യു​​ഡി​​എ​​ഫി​​ൽ തി​​രി​​കെ എ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ രാ​​ഷ്ട്രീ​​യ മാ​​റ്റ​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്. പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ​​ണ്ണി പാ​​ന്പാ​​ടി​​ക്കു 14 വോ​​ട്ടും ത​​ല​​യാ​​ഴം ഡി​​വി​​ഷ​​നി​​ലെ സി​​പി​​എ​​മ്മി​​ലെ കെ.​​കെ. ര​​ഞ്ജി​​ത്തി​​ന് ഏ​​ഴും വോ​​ട്ടും ല​​ഭി​​ച്ചു.

വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജെ​​സി​​മോ​​ൾ മ​​നോ​​ജി​​നു 14 വോ​​ട്ടും വെ​​ള്ളൂ​​ർ ഡി​​വി​​ഷ​​നി​​ൽ​​നി​​ന്നു​​ള്ള സി​​പി​​എം അം​​ഗം ക​​ലാ മ​​ങ്ങാ​​ട്ടി​​ന് ഏ​​ഴ് വോ​​ട്ടും ല​​ഭി​​ച്ചു. പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​ന​​പ​​ക്ഷം അം​​ഗം പൂ​​ഞ്ഞാ​​ർ ഡി​​വി​​ഷ​​നി​​ലെ ലി​​സി സെ​​ബാ​​സ്റ്റ്യ​​ൻ വി​​ട്ടു​​നി​​ന്നു. രാ​​വി​​ലെ 11നു ​​ന​​ട​​ത്തി​​യ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞു ര​​ണ്ടി​​നു ന​​ട​​ത്തി​​യ വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നും ജി​​ല്ലാ ക​​ള​​ക്ട​​ർ ബി.​​എ​​സ്. തി​​രു​​മേ​​നി വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യി​​രു​​ന്നു.

സ​​ണ്ണി പാ​​ന്പാ​​ടി വ​​ര​​ണാ​​ധി​​കാ​​രി​​യാ​​യ ക​​ള​​ക്ട​​ർ​​ക്കു മു​​ന്പാ​​കെ​​യും വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജെ​​സി​​മോ​​ൾ മ​​നോ​​ജ് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി പാ​​ന്പാ​​ടി​​ക്കു മു​​ന്പാ​​കെ​​യും സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റു.
യു​​ഡി​​എ​​ഫ് ധാ​​ര​​ണ​​യ​​നു​​സ​​രി​​ച്ച് ജോ​​ഷി ഫി​​ലി​​പ്പാ​​യി​​രു​​ന്നു ആ​​ദ്യ ടേം ​​പ്ര​​സി​​ഡ​​ന്‍റാ​​യ​​ത്. ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞ​​ടു​​ക്ക​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്നു ജോ​​ഷി ഫി​​ലി​​പ്പ് സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​പ്പോ​​ൾ സ​​ണ്ണി പാ​​ന്പാ​​ടി​​യെ പ്ര​​സി​​ഡ​​ന്‍റാ​​ക്കാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം. എ​​ന്നാ​​ൽ യു​​ഡി​​എ​​ഫ് മു​​ന്ന​​ണി​​വി​​ട്ട കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​നെ സി​​പി​​എം പി​​ന്തു​​ണ​​ച്ച​​തോ​​ടെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി പ്ര​​സി​​ഡ​​ന്‍റാ​​യി.

വീ​​ണ്ടും കേ​​ര​​ള കേ​​ണ്‍​ഗ്ര​​സ് യു​​ഡി​​എ​​ഫ് മു​​ന്ന​​ണി​​യി​​ലെ​​ത്തി​​യ​​തോ​​ടെ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു സ​​ണ്ണി പാ​​ന്പാ​​ടി പ്ര​​സി​​ഡ​​ന്‍റാ​​യ​​ത്. 22 അം​​ഗ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് - എ​​ട്ട്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് - ആ​​റ്, സി​​പി​​എം - ആ​​റ്, സി​​പി​​ഐ - ഒ​​ന്ന്, ജ​​ന​​പ​​ക്ഷം - ഒ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​ണു ക​​ക്ഷി​​നി​​ല.

യു​​ഡി​​എ​​ഫി​​ലെ ധാ​​ര​​ണ​​പ്ര​​കാ​​രം അ​​ടു​​ത്ത ജൂ​​ലൈ എ​​ട്ടു​​വ​​രെ​​യാ​​ണു സ​​ണ്ണി പാ​​ന്പാ​​ടി​​യ്ക്കു പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം. തു​​ട​​ർ​​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​നാ​​ണ് പ്ര​​സി​​ഡ​​ന്‍റു​​സ്ഥാ​​നം. നി​​ല​​വി​​ലെ പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ൽ​​നി​​ന്നു​​ള്ള സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തി​​ങ്ക​​ലും പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വീ​​തം​​വ​​യ്ക്കും.

വൈ​​സ്പ്ര​​സി​​ഡ​​ന്‍റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ജെ​​സി​​മോ​​ൾ മ​​നോ​​ജി​​ന് ഒ​​ന്ന​​ര വ​​ർ​​ഷ​​മാ​​ണു കാ​​ലാ​​വ​​ധി. തു​​ട​​ർ​​ന്നു കോ​​ണ്‍​ഗ്ര​​സി​​ലെ​​ത​​ന്നെ ശ​​ശി​​ക​​ല നാ​​യ​​ർ​​ക്ക് ന​​ൽ​​കും. സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി​​യി​​ലും ധാ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ട്. പൊ​​തു​​മ​​രാ​​മ​​ത്ത് കോ​​ണ്‍​ഗ്ര​​സി​​ലെ ശോ​​ഭാ സ​​ലി​​മോ​​ന് ന​​ൽ​​കും.

ആ​​രോ​​ഗ്യ​​വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി​​ക്കു ന​​ൽ​​കും. വി​​ക​​സ​​ന സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ഒ​​രു​​വ​​ർ​​ഷം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ അ​​ജി​​ത് മു​​തി​​ര​​മ​​ല​​യ്ക്കും ഒ​​ന്ന​​ര വ​​ർ​​ഷം കോ​​ണ്‍​ഗ്ര​​സി​​ലെ ലി​​സ​​മ്മ ബേ​​ബി​​ക്കും ന​​ൽ​​കും. ക്ഷേ​​മ​​കാ​​ര്യം ആ​​ദ്യ ഒ​​രു​​വ​​ർ​​ഷം കോ​​ണ്‍​ഗ്ര​​സി​​ലെ അ​​നി​​ത രാ​​ജു​​വും തു​​ട​​ർ​​ന്ന് ഒ​​ന്ന​​ര​​വ​​ർ​​ഷം കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ പെ​​ണ്ണ​​മ്മ ജോ​​സ​​ഫും പ​​ങ്കു​​വ​​യ്ക്കും.