സൊ​സൈ​റ്റി വി​വാ​ദം രാ​ഷ്‌ട്രീയ ഗൂ​ഢാ​ലോ​ച​ന: ഇ.​എ​സ്. ബി​ജി​മോ​ൾ
Monday, July 9, 2018 10:27 PM IST
കു​മ​ളി: തന്‍റെ സ​ഹോ​ദ​രി ഉ​ൾ​പ്പെ​ട്ട സൊ​സൈ​റ്റി​ക്ക് പെ​രി​യാ​ർ ഫൗ​ണ്ടേ​ഷ​ൻ പ​ണം അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ രാഷ്‌ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന് ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ത്തി​ൽ അ​റി​യി​ച്ചു.
സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട അ​ഭ്യ​സ്ത വി​ദ്യ​രാ​യ യു​വ​തീ​യു​വാ​ക്ക​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി​യാ​ണ് സൊ​സൈ​റ്റി രൂ​പീ​ക​രി​ച്ച് പി​എ​സ്‌സി പ​രി​ശീ​ല​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി ദ​ത്തെ​ടു​ക്ക​ൽ പ​ദ്ധ​തി​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, പെ​രി​യാ​ർ ഫൗ​ണ്ടേ​ഷ​ൻ, ഡി​ഡി തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗം മ​ന്നാ​ക്കു​ടി​യി​ൽ ചേ​ർ​ന്നി​രു​ന്നു.
സൊ​സൈ​റ്റി സ​മ​ർ​പ്പി​ച്ച പ്രോ​ജ​ക്ട് വ​നം​വ​കു​പ്പ് വി​ശ​ദ​മാ​യി പ​ഠി​ച്ചാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. പി​എസ്‌സി കോ​ച്ചിം​ഗി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​രാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്. കോ​ച്ചിം​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ മി​ക്ക​വ​രും വീ​ട്ടി​ൽ പോ​കു​ന്ന​തി​നാ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ പ്രോ​ഗ്രാ​മു​ക​ൾ ഇ​ല്ലെ​ന്നും ഇ​തി​നു​ള്ള തു​ക കൈ​പ്പ​റ്റി​യി​ട്ടി​ല്ലെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.