വെ​ല്ലു​വി​ളി​ക​ൾ നേരിടാ​ൻ ദൈ​വി​ക​ബ​ന്ധം മെ​ച്ച​പ്പെ​ട​ണം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ ‌
Monday, July 9, 2018 10:48 PM IST
പെ​രു​ന്നാ​ട്: സ​ഭ​യു​ടെ ദൈ​വി​ക​ബ​ന്ധ​ത്തി​ന്‍റെ പ്ര​ക​ട​മാ​യ സാ​ക്ഷ്യ​മാ​ണ് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ. റാ​ന്നി പെ​രു​ന്നാ​ട്ടി​ൽ 41-ാമ​ത് ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സ് തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൊ​തു​സ​മൂ​ഹ​ത്തി​ൽ സ​ഭ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളി​ൽ പ​ത​റാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ദൈ​വി​ക​ബ​ന്ധം മെ​ച്ച​പ്പ​ട​ണ​മെ​ന്ന് ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു. പ്രാ​ർ​ഥ​നാ​പൂ​ർ​വം പ​ദ​യാ​ത്ര​യി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​ലൂ​ടെ ദൈ​വി​ക​ബ​ന്ധം മെ​ച്ച​പ്പെ​ടു​മെ​ന്നും ഏ​തു പ്ര​തി​സ​ന്ധി​യെ​യും ത​ര​ണം ചെ​യ്യാ​ൻ ഇ​തി​നു സാ​ധി​ക്കും. ക​ട​ന്നു​പോ​കു​ന്ന വ​ഴി​ക​ളി​ൽ ക്രൈ​സ്ത​വ ദ​ർ​ശ​നം പ​ക​ർ​ന്നു ന​ൽ​കു​ക​യെ​ന്ന​ത് തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
രാ​വി​ലെ പെ​രു​ന്നാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ്, തോ​മ​സ് മാ​ർ അ​ന്തോ​ണി​യോ​സ്, സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നം പ്ര​സി​ദ്ധീ​ക​രി​ച്ച ’നു​ഹ്്റോ ദ് ​മ​ല​ങ്ക​ര’ (തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര അ​നു​ഭ​വ കു​റി​പ്പു​ക​ൾ) പു​സ്ത​കം ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി്സ് ബാ​വ പ്ര​കാ​ശ​നം ചെ​യ്തു.
കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ലാ​ണ് വി​ശ്വാ​സി​ക​ളു​ടെ യാ​ത്ര. വൈ​ദി​ക​ര​ട​ക്കം വ​ലി​യൊ​രു ജ​ന​സ​മൂ​ഹ​മാ​ണ് പ​ദ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. വ​ട​ശേ​രി​ക്ക​ര, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി, മൈ​ല​പ്ര, കു​ന്പ​ഴ, പ​ത്ത​നം​തി​ട്ട ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ പ​ദ​യാ​ത്രി​ക​രെ സ്വീ​ക​രി​ച്ചു.
ഇ​ന്നു രാ​വി​ലെ ആ​റി​ന് പ​ത്ത​നം​തി​ട്ട ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യേ തു​ട​ർ​ന്ന് യാ​ത്ര തു​ട​രും. പു​ത്ത​ൻ​പീ​ടി​ക, ഓ​മ​ല്ലൂ​ർ, കൈ​പ്പ​ട്ടൂ​ർ വ​ഴി ഉ​ച്ച​യോ​ടെ ച​ന്ദ​ന​പ്പ​ള്ളി​യി​ലെ​ത്തും. തു​ട​ർ​ന്ന് കൊ​ടു​മ​ണ്‍, ആ​ന​ന്ദ​പ്പ​ള്ളി വ​ഴി അ​ടൂ​രി​ലെ​ത്തു​ന്പോ​ൾ അ​ടൂ​ർ വൈ​ദി​ക​ജി​ല്ല​യി​ലെ പ​ദ​യാ​ത്രി​ക​രും തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ തീ​ർ​ഥാ​ട​ന​യാ​ത്ര​യും ഒ​പ്പം ചേ​രും.
ഇ​ന്നു രാ​ത്രി പു​തു​ശേ​രി​ഭാ​ഗ​ത്താ​ണ് വി​ശ്ര​മം.തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്കും ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും എം​സി​വൈ​എം സ​ഭാ​ത​ല സ​മി​തി ഡ​യ​റ​ക്ട​ർ ഫാ.​സെ​ബാ​സ്റ്റ്യ​ൻ ജോ​ണ്‍ കി​ഴ​ക്കേ​തി​ൽ, പ്ര​സി​ഡ​ന്‍റ് ജി​നു കു​ര്യാ​ക്കോ​സ്, തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​വ​ർ​ഗീ​സ് കി​ഴ​ക്കേ​ക്ക​ര, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ.​അ​രു​ണ്‍ ഏ​റ​ത്ത്, പ്ര​സി​ഡ​ന്‍റ് ജി​ത്ത് ജോ​ണ്‍ ഫ്രാ​ൻ​സി​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ബി​ൻ ബാ​ബു, പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ഫാ.​തോ​മ​സ് ചി​റ​യ​ത്ത്, പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ഈ​നോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ഫി​ൻ സാം ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. ‌

കാ​ട്ടൂ​ർ ദേ​വാ​ല​യ​ത്തി​ൽ നി​ന്നു പ​ത്ത​നം​തി​ട്ട പ​ദ​യാ​ത്ര ‌

‌പ​ത്ത​നം​തി​ട്ട: ദൈ​വ​ദാ​സ​ൻ മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു എം​സി​വൈ​എം പ​ത്ത​നം​തി​ട്ട വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര കാ​ട്ടൂ​ർ സെ​ന്‍റ് ആ​ൽ​ബ​ർ​ട്ട് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ നി​ന്നും പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു.
രാ​വി​ലെ 8.30 നു ​ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ജി​ല്ലാ ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ മേ​ബി​ൾ എ​സ്ഐ​സി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് ജി​ല്ലാ വി​കാ​രി റ​വ. ഡോ. ​ആ​ന്‍റോ ക​ണ്ണം​കു​ളം പ​ദ​യാ​ത്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വ​യ​ല​ത്ത​ല, ക​ട​മ്മ​നി​ട്ട, മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ, വെ​ട്ടി​പ്പു​റം വ​ഴി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി. സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ പെ​രു​നാ​ട്ടി​ൽ നി​ന്നു​ള്ള പ്ര​ധാ​ന തീ​ർ​ഥാ​ട​ക​സം​ഘ​വു​മാ​യി ചേ​ർ​ന്നു.
ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കൂ​ത്ത​നേ​ത്ത്, ഫാ. ​പീ​ലി​പ്പോ​സ് ച​രി​വു​പു​ര​യി​ട​ത്തി​ൽ, ഫാ. ​മാ​ത്യു കൊ​ല്ല​റ​കു​ഴി, ഫാ. ​ജോ​ൺ ജി. ​വ​ട​ക്കേ​പ്പു​റം, റ​വ. മാ​ത്യു പൊ​ൻ​മേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ലി​ബി​ൻ സി. ​മാ​ത്യു, സി​സ്റ്റ​ർ മേ​ബി​ൾ എ​സ്ഐ​സി, അ​ജോ​ഷ് എം. ​തോ​മ​സ്, മെ​ർ​ലി​ൻ മാ​ത്യു, അ​ജോ സി. ​ജോ​ണ്, അ​നെ​റ്റ് സ്ലീ​ബാ, ആ​ൻ മ​രി​യ​റ്റ് സ്ലീ​ബ, ടി. ​ഷാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ‌