ധ​ർ​ണ്ണ ന​ട​ത്തി
Monday, July 9, 2018 11:13 PM IST
പാ​ല​ക്കാ​ട്: അ​ക്ഷ​യ പാ​ല​ക്കാ​ട് ജി​ല്ലാ പ്രൊ​ജ​ക്റ്റ് ഓ​ഫീ​സി​ന്‍റെ, സം​രം​ഭ​ക​വി​രു​ദ്ധ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്, ജി​ല്ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ടു കൊ​ണ്ട്, അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഐ​ടി എം​പ്ലോ​യീ​സ് (സി​ഐ​ടി​യു) വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട്രേ​റ്റി​നു മു​ന്നി​ൽ ധ​ർ​ണ്ണാ സ​മ​രം ന​ട​ത്തി. സി​ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ.​ശ​ശി എം​എ​ൽ​എ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​ടി​ഇ അ​ക്ഷ​യ സ​ബ്ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ടി.​ശോ​ഭ​ന സ്വാ​ഗ​തം പ​റ​ഞ്ഞു. സി​ഐ​ടി​യു സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടി.​കെ.​അ​ച്യു​ത​ൻ, എ.​ഡി.​ജ​യ​ൻ, റ​സി​യാ​ബി, സി​ഐ​ടി​യു ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ണ്ട് എം.​ഹ​രി​ദാ​സ്, ഷ​മീ​ർ മു​ഹ​മ്മ​ദ്, അ​ഡ്വ.​അ​ജി​ത്ത് കു​മാ​ർ, ചെ​ന്താ​മ​ര, ഹ​രി​ദാ​സ്, അ​ക്ഷ​യ സം​രം​ഭ​ക​ൻ ദേ​വ​ദാ​സ്, അ​ക്ഷ​യ കേ​ന്ദ്രം ജീ​വ​ന​ക്കാ​ര​നാ​യ ഷ​ഹ​നീ​ർ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

പൊ​തു​യോ​ഗം

ക​ല്ല​ടി​ക്കോ​ട്: കാ​രാ​കു​ർ​ശി റ​ബ്ബ​ർ ഉ​ല്പാ​ദ​ക സം​ഘ​ത്തി​ന്‍റെ പൊ​തു​യോ​ഗം ഇ​ന്ന് കാ​ല​ത്ത് 11 ന് ​കാ​രാ​കു​ർ​ശി അ​യ്യ​പ്പ​ൻ​കാ​വി​ന​ടു​ത്തു​ള്ള കോ​ന്പ്ള​ക്സി​ൽ വെ​ച്ച് ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​ധ​ര​ൻ അ​റി​യി​ച്ചു.