ട്രെ​യി​നി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം
Monday, July 9, 2018 11:14 PM IST
കോ​യ​ന്പ​ത്തൂ​ർ: ട്രെ​യി​നി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.
കോ​യ​ന്പ​ത്തൂ​ർ-​പൊ​ള്ളാ​ച്ചി പാ​സ​ഞ്ച​ർ ട്രെ​യി​നി​ലേ​ക്കാ​ണ് പോ​ത്ത​ന്നൂ​ർ അം​ബേ​ദ്ക​ർ ന​ഗ​റി​ൽ​നി​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​ത്. യാ​ത്ര​ക്കാ​രു​ടെ ന​ടു​വി​ലേ​ക്കു വീ​ണ മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള ദു​ർ​ഗ​ന്ധം​മൂ​ലം യാ​ത്ര​ക്കാ​ർ മ​റ്റു സീ​റ്റു​ക​ളി​ലേ​ക്ക് നീ​ങ്ങി​പ്പോ​യി.
തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ കി​ണ​ത്തു​ക​ട​വ് പോ​ലീ​സി​നു വി​വ​രം ന​ല്കി. ഇ​തി​നു​മു​ന്പും ലേ​ഡീ​സ് ക​ന്പാ​ർ​ട്ടു​മെ​ന്‍റി​നു​നേ​ർ​ക്ക് ഇ​ത്ത​ര​ത്തി​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. പോ​ത്ത​ന്നൂ​ർ പോ​ലീ​സ് കു​റ്റ​ക്കാ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

ക​ഞ്ചാ​വു​വി​ല്പ​ന: അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ൽ

കോ​യ​ന്പ​ത്തൂ​ർ: ക​ഞ്ചാ​വു​വി​ല്പ​ന ന​ട​ത്തി​യ അ​മ്മ​യേ​യും മ​ക​നെ​യും അ​റ​സ്റ്റു​ചെ​യ്തു. സാ​യി​ബാ​ബ കോ​ള​നി വി​ഒ​സി വീ​ഥി​യി​ൽ റം​ല (43), മ​ക​ൻ അ​ഭി​ലാ​ഷ് (21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ത്ന​പു​രി കെ.​കെ.​ന​ഗ​ർ, പെ​രി​യാ​ർ​ന​ഗ​ർ വീ​ഥി​ക​ളി​ൽ ക​ഞ്ചാ​വു വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​നു​ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​ണ്ടു​പേ​രും അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്നും ഒ​ന്ന​ര​കി​ലോ ക​ഞ്ചാ​വും പ​ണ​വും പി​ടി​ച്ചെ​ടു​ത്തു.

കൗ​ണ്‍​സി​ല​ർ​മാ​രെ നി​യ​മി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: അ​വ​യ​വ​ദാ​ന​ത്തെ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ളി​ൽ കൗ​ണ്‍​സി​ല​ർ​മാ​രെ നി​യ​മി​ച്ചു. മ​സ്തി​ഷ​ക​മ​ര​ണം സം​ഭ​വി​ച്ച​വ​രു​ടെ​യും മ​റ്റു രീ​തി​യി​ൽ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ​യും അ​യ​വ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് പു​തു​ജീ​വ​നേ​കു​ന്ന​തി​നാ​ൽ അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ണ് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ളി​ൽ കൗ​ണ്‍​സി​ല​ർ​മാ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.
മ​രി​ച്ച​വ​രി​ൽ​നി​ന്നും ആ​റു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ണ്ണു​ക​ൾ എ​ടു​ക്കാം. അ​തി​നാ​ൽ ആ​ദ്യ​മാ​യി ക​ണ്ണു​ദാ​ന​ത്തെ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ഇ​വ​ർ ന​ട​ത്തു​ക.
ഇ​തു​പോ​ലെ തോ​ൽ, എ​ല്ല് എ​ന്നീ അ​വ​യ​വ​ദാ​ന​ത്തെ പ്പ​റ്റി​യും ഇ​വ​ർ മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും കൗ​ണ്‍​സി​ൽ ന​ല്കും.

സ്കൂ​ളി​ൽ തീ​പി​ടി​ത്തം

കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്ത​തി​ൽ യൂ​ണി​ഫോം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വ​സ്തു​ക്ക​ൾ അ​ഗ്്നി​ക്കി​ര​യാ​യി. സൂ​ലൂ​ർ ശി​രു​വാ​ണി ടാ​ങ്ക് വീ​ഥി​യി​ലു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ പി ​സ്കൂ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ​നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് യൂ​ണി​ഫോം വ​ച്ച മു​റി​ക്കു തീ​പി​ടി​ച്ച​ത് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നേ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ​കെ​ടു​ത്തി.
തീ​പി​ടി​ത്ത​ത്തി​ൽ നൂ​റി​ല​ധി​കം യൂ​ണി​ഫോം തു​ണി​ക​ൾ അ​ഗ്്നി​ക്കി​ര​യാ​യി. ര​ണ്ടാ​ഴ്ച മു​ന്പു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ളും ബെ​ഞ്ച്, ഡെ​സ്ക്കു​ക​ൾ എ​ന്നി​വ അ​ഗ്്നി​ക്കി​ര​യാ​യി​രു​ന്നു.
ഒ​ന്നാം​തീ​യ​തി​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ലും ധാ​രാ​ളം വ​സ്തു​ക്ക​ൾ അ​ഗ്്നി​ക്കി​ര​യാ​യി​രു​ന്നു.
സ്കൂ​ളി​ന​ക​ത്തേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ക​ഞ്ചാ​വു ല​ഹ​രി​യി​ലാ​ണ് സ്കൂ​ളി​നു തീ​വ​യ്ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും ആ​രോ​പി​ച്ചു. സൂ​ലൂ​ർ പോ​ലീ​സ് കു​റ്റ​ക്കാ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

സ്മാ​ർ​ട്ട്സി​റ്റിയ്ക്ക് അ​നു​മ​തി

കോ​യ​ന്പ​ത്തൂ​ർ: സ്മാ​ർ​ട്ട്സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സോ​ളാ​ർ യൂ​ണി​റ്റ്, മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ​പാ​ർ​ക്കിം​ഗ് എ​ന്നി​വ​യ്ക്ക് അ​നു​മ​തി ന​ല്കി. ഉ​ക്ക​ട​ത്ത് 15 ഏ​ക്ക​റി​ൽ 19 കോ​ടി രൂ​പ ചെ​ല​വി​ൽ 3.2 മെ​ഗാ​വാ​ട്ട് സോ​ളാ​ർ യൂ​ണി​റ്റ്, ടി​പി റോ​ഡി​ൽ 42 കോ​ടി രൂ​പ വി​ല​യി​ൽ 450 കാ​റു​ക​ൾ നി​ർ​ത്തു​ന്ന​തി​നു​ള്ള മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ പാ​ർ​ക്കിം​ഗ് എ​ന്നി​വ​യ്ക്കാ​ണ് സ്മാ​ർ​ട്ട്സി​റ്റി ക​മ്മി​റ്റി അ​നു​മ​തി ന​ല്കി​യി​രി​ക്കു​ന്ന​ത്.
ഉ​ക്ക​ടം, കൗ​ണ്ടം​പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള ര​ണ്ടു സോ​ളാ​ർ യൂ​ണി​റ്റു​ക​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
സോ​ളാ​ർ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യാ​ൽ കോ​ർ​പ​റേ​ഷ​നു ഒ​രു​വ​ർ​ഷം 5.2 കോ​ടി രൂ​പ മി​ച്ച​മാ​കും.
മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് നി​ല​വി​ൽ വ​ന്നാ​ൽ ന​ഗ​രം നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കും ത​ട​സ​വും മാ​റി​ക്കി​ട്ടും. ന​ട​പ​ടി പൂ​ർ​ത്തി​യാ​യാ​ൽ ഒ​രു​മാ​സ​ത്തി​ന​കം ടെ​ണ്ട​ർ ന​ല്കി നി​ർ​മാ​ണം ആ​രം​ഭി​ക്കും.

സ​ർ​വീ​സ് തു​ട​ങ്ങി

കോ​യ​ന്പ​ത്തൂ​ർ: ഉ​ക്ക​ടം ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും 25 പു​തി​യ ബ​സു​ക​ൾ സ​ർ​വീ​സ് തു​ട​ങ്ങി. സം​സ്ഥാ​ന ഗ്രാ​മ​വി​ക​സ​ന​മ​ന്ത്രി എ​സ്.​പി വേ​ലു​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സു​ക​ൾ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്നും മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തും. ക​ണ്ട​ക്ട​ർ​മാ​രി​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഈ ​ബ​സു​ക​ളി​ലെ യാ​ത്ര​യി​ൽ സ​മ​യ​വും ലാ​ഭി​ക്കാം. എം​എ​ൽ​എ​മാ​ർ, എം​പി​മാ​ർ, ഗ​താ​ഗ​ത​വ​കു​പ്പ് അ​ധി​കൃ​ത​ർ, ജീ​വ​ന​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബോ​ധ​വ​ത്ക​ര​ണം

കോ​യ​ന്പ​ത്തൂ​ർ: ആ​ദി​വാ​സി ക​ർ​ഷ​ക​ർ​ക്ക് സു​ഗ​ന്ധ​ദ്ര​വ്യ​കൃ​ഷി​യെ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. വാ​ൽ​പ്പാ​റ അ​ട്ട​ക്ക​ട്ടി​യി​ലു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ന്ന​ത്. സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന​ത് അ​തി​ൽ​നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന​തി​നെ​പ്പ​റ്റി​യും ലെ​മ​ണ്‍ ഗ്രാ​സ് കൃ​ഷി​ചെ​യ്യു​ന്ന​ത്.
അ​തി​ൽ​നി​ന്നും സോ​പ്പ്, എ​ണ്ണ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​ത് എ​ങ്ങ​നെ എ​ന്ന​തി​നെ​പ്പ​റ്റി പ​രി​ശീ​ല​ന​വും ക​ർ​ഷ​ക​ർ​ക്ക് ന​ല്കി. തി​രു​പ്പൂ​ർ, പൊ​ള്ളാ​ച്ചി, കാ​ടം​പാ​റൈ, ക​രു​മു​ട്ടി, വെ​ള്ളി​മു​ടി, പൂ​ച്ചി​കു​ത്താ​ൻ​മു​ട്ടി, കു​ഴി​പ്പ​ട്ടി, കു​രു​മ​ലൈ, കാ​ട്ടു​പ്പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ൽ​നി​ന്നും 150-ലേ​റെ ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. സി​എ​സ്ഐ ആ​ർ.​ഹോ​പ്സി​റ്റ​ൽ, സു​ഗ​ന്ധ​ദ്ര​വ്യ ഗ​വേ​ഷ​ണ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​ന ക്ലാ​സ്.

ദേ​വാ​ല​യ തി​രു​നാ​ൾ

കോ​യ​ന്പ​ത്തൂ​ർ: കോ​യ​ന്പ​ത്തൂ​ർ ഉ​ക്ക​ടം സെ​ന്‍റ് തോ​മ​സ് ക​ൽ​ദാ​യ സു​റി​യാ​നി ദേ​വാ​ല​യ തി​രു​നാ​ളി​ന് സ​ഭ​യു​ടെ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ൻ യോ​സേ​ഫ് ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. ദി​വ്യ​ബ​ലി​യി​ൽ വി​കാ​രി ഫാ. ​തി​മോ​ത്തി , ഡീ​ക്ക​ൻ ജോ​ണ്‍​സ​ണ്‍, ഡീ​ക്ക​ൻ അ​ബി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.​ദി​വ്യ​ബ​ലി​ക്കു​ശേ​ഷം പൊ​തു​സ​മ്മേ​ള​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.