മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Monday, July 9, 2018 11:18 PM IST
ച​വ​റ: ക​ട​ലി​ൽ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ യാ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് ത​ട​യാ​നാ​യി മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ലും ക​ട​ലി​ൽ അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് ത​ങ്ക​ശേ​രി, വാ​ടി, മൂ​താ​ക്ക​ര, നീ​ണ്ട​ക​ര, അ​ഴീ​ക്ക​ൽ തു​ട​ങ്ങി ജി​ല്ല​യി​ലെ വി​വി​ധ ക​ട​ൽ ഭാ​ഗ​ങ്ങ​ളി​ലാ​യി ബോ​ട്ടു​ക​ളി​ലാ​യി മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക്ലാ​സ്സ് ന​ട​ത്തി​യ​ത്.
മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലൈ​ഫ് ജാ​ക്കേ​റ്റ് , മ​റ്റ്‌ സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ​യും, ധ​രി​ക്കേ​ണ്ട​തി​ന്‍റെയും ആ​വ​ശ്യ​ക​ത​യെ കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി.​തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ണ്ടാ​കും. സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​രു​താ​ത്ത യാ​ന​ങ്ങ​ൾ​ക്കും, ലൈ​സ​ൻ​സ് പു​തു​ക്കാ​ത്ത​തും, ക​ള​ർ​കോ​ഡ് പാ​ലി​ക്കാ​ത്ത​തു​മാ​യ യാ​ന​ങ്ങ​ൾ​ക്കും കെ​എം​എ​ഫ്ആ​ർ ആ​ക്ട് പ്ര​കാ​രം പി​ഴ ഈ​ടാ​ക്കു​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും മ​റൈ​ൻ എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് നീ​ണ്ട​ക​ര മ​റൈ​ൻ എ​ഡി​എ​ഫ് ര​മേ​ഷ് ശ​ശി​ധ​ര​ൻ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് എ​സ്ഐ സു​മേ​ഷ് എ ​എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.