പ​തി​നേ​ഴ് കോ​ടി​യു​ടെ മാ​സ്റ്റ​ർ​പ്ലാ​ന് അം​ഗീ​കാ​രം
Monday, July 9, 2018 11:18 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ന​ഗ​ര​സ​ഭ​യെ ഹ​രി​താ​ഭ​മാ​ക്കാ​നും ജ​ല​സ​മൃ​ദ്ധ​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ​പ്ലാ​ന് ഡി​പി​സി അം​ഗീ​കാ​ര​മാ​യി. ഹ​രി​ത കേ​ര​ള മി​ഷ​നി​ലെ ജ​ല​സം​ര​ക്ഷ​ണ ഉ​പ​മി​ഷ​ന്‍റെ ഭാ​ഗ​മാ​യി മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന ജ​ല സ്രോ​ത​സു​ക​ളാ​യ ത​ഴ​ത്തോ​ടു​ക​ൾ, പാ​റ്റോ​ലി തോ​ട് എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണം, 58 ഹെ​ക്ട​റോ​ളം കൃ​ഷി​യി​ട​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, ശു​ദ്ധ​ജ​ല​ത്തി​ന്‍റെ ല​ഭ്യ​ത പ​ര​മാ​വ​ധി ഉ​റ​പ്പു വ​രു​ത്തു​ക എ​ന്നി​വ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.
പ​ഴ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് 1117 ഹെ​ക്ട​ർ കൃ​ഷി​യി​ട​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ​ക്ക്. ഇ​തി​ൽ 58 ഹെ​ക്ട​ർ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തെ​ങ്കി​ലും സം​ര​ക്ഷി​ച്ചു നി​ർ​ത്തു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണെ​ന്ന് മാ​സ്റ്റ​ർ പ്ലാ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ത​ഴ​ത്തോ​ടു​ക​ളും പാ​റ്റോ ലി​തോ​ടും സം​ര​ക്ഷി​ക്കു​ക വ​ഴി ഇ​തി​നു സ​മീ​പ​മു​ള്ള 10 ഹെ​ക്ട​ർ വ​രു​ന്ന പാ​ടം കൃ​ഷി​യു​ക്ത​മാ​ക്കു​ക​യും കി​ണ​റു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ൽ ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്ന​തും ല​ക്ഷ്യ​മി​ടു​ന്നു.
സ്വ​കാ​ര്യ കു​ള​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 80 കു​ള​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭാ അ​തി​ർ​ത്തി​യി​ലു​ള്ള​ത്. ഇ​തി​ൽ 26 ഓ​ളം പൊ​തു​കു​ള​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ക​യ​ർ ഭൂ​വ​സ്ത്ര​വും സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ എ​ന്നി​വ നി​ർ​മ്മി​ച്ചും ജ​ലാ​ശ​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. തോ​ടു​ക​ൾ ചെ​ന്നു പ​തി​ക്കു​ന്ന ടി ​എ​സ് ക​നാ​ൽ, വ​ട്ട​ക്കാ​യ​ൽ എ​ന്നി​വ​യു​ടെ പ്ര​വേ​ശ​ന ഭാ​ഗ​ത്ത് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​നാ​യി ചീ​പ്പു​ക​ൾ സ്ഥാ​പി​ക്കും.
17.24 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി കൂ​ടി ല​ഭി​ക്കു​ന്ന​തോ​ടെ കൃ​ഷി, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ, ജ​ല​വി​ഭ​വ വ​കു​പ്പ് തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ഡി​പി​ആ​ർ ത​യാ​റാ​ക്കും. ഇ​തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ കാ​ർ​ഷി​ക ജ​ല​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ വ​ൻ കു​തി​ച്ചു ചാ​ട്ട​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

തെ​ളി​വെ​ടു​പ്പ് ഇന്ന്

കൊല്ലം: ​സം​സ്ഥാ​ന​ത്തെ മൈ​ന​ർ എ​ഞ്ചി​നീ​യ​റിം​ഗ്, ഫ​ർ​ണി​ച്ച​ർ ഇ​ൻ​ഡ​സ്ട്രി​സ് മേ​ഖ​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മി​നി​മം വേ​ത​നം പു​തു​ക്കി നി​ശ്ചി​യി​ക്കു​ന്ന​തി​നു​ള്ള സ​ബ്ക​മ്മി​റ്റി തെ​ളി​വെ​ടു​പ്പ് ഇന്ന് ​തി​രു​വ​ന​ന്ത​പു​രം തൊ​ഴി​ൽ ഭ​വ​നി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. ജി​ല്ല​യി​ൽ ഈ ​മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി/​തൊ​ഴി​ലു​ട​മാ പ്ര​തി​നി​ധി​ക​ളും കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ജി​ല്ലാ പ്ര​തി​നി​ധി​ക​ളും അ​ഫി​ലി​യേ​റ്റ​ഡ് ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.