വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സ​ഹാ​യ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്നു
Tuesday, July 10, 2018 1:34 AM IST
വ​ട​ക്കാ​ഞ്ചേ​രി: ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​
സ​ഭ, സ​ഹാ​യ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള​മി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി.​ ഇ​തി​ലൂ​ടെ ന​ഗ​ര​സ​ഭ​യി​ലെ 20 സ്കൂ​ളു​ക​ളി​ലേ​യും മാ​നേ​ജ്മെ​ന്‍റ് പ്ര​വ​ർ​ത്ത​നം ഹൈ​ടെ​ക് ആ​കും. 6749 വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഈ ​സേ​വ​നം ല​ഭ്യ​മാ​കും.
വി​ദ്യാ​ർ​ഥിക​ളു​ടെ ഹാ​ജ​ർ, ഫീ​സ് എ​ന്നി​വ അ​റി​യാം.​ കു​ട്ടി​ക​ളെ കാ​ണാ​താ​യാ​ൽ മി​സ്സിംഗ് അ​ല​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ന​ന്പ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​തി​നാ​ൽ പെ​ട്ട​ന്ന് അ​ന്വേ​ഷണം ന​ട​ത്താ​ൻ ക​ഴി​യും. സ​കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ, മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ, ക​ലാ​-കാ​യി​കം​ തു​ട​ങ്ങി ആ​ക്റ്റി​വി​റ്റി ഗ്രൂ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യും കൂ​ടാ​തെ വി​ദ്യാ​ർ​ഥിക​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സോ​ഫ്റ്റ് വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്രി​ന്‍റു​ചെ​യ്യു​ന്ന​തി​നും സാ​ധി​ക്കും.
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ല്പ​ശാ​ല ന​ട​ന്നു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എം. ​ആ​ർ. അ​നൂ​പ് കി​ഷോ​ർ അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ​സ്ഥി​രം സ​മി​തി​അ​ധ്യ​ക്ഷന്മാ​രാ​യ ടി. ​എ​ൻ. ല​ളി​ത, ലൈ​ലാ ന​സീ​ർ, എം. ​ആ​ർ. സോ​മ​നാ​രാ​യ​ണ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഷ​ജി​നി രാ​ജ​ൻ, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി കെ. ​എം. മു​ഹ​മ്മ​ദ് അ​ന​സ്, ജി​ല്ലാ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ അ​ബ്ദു​ൾ​സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.