തോ​രാ​തെ മ​ഴ, വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി ന​ഗ​രം
Tuesday, July 10, 2018 1:52 AM IST
കൊ​ച്ചി: ര​ണ്ടു ദി​വ​സ​മാ​യി തോ​രാ​തെ പെ​യ്ത മ​ഴ​യി​ൽ ന​ഗ​രം വെ​ള്ള​ത്തി​ൽ മു​ങ്ങി. കാ​ന​ക​ളും തോ​ടു​ക​ളും നി​റ​ഞ്ഞ് വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി​യ​തോ​ടെ വാ​ഹ​നയാ​ത്രിക​രും ദു​രി​ത​ത്തി​ലാ​യി. ഇ​തോ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡു​ക​ൾ ഗ​താ​ഗ​തക്കുരു​ക്കി​ല​മ​ർ​ന്നു. വെ​ള്ള​ക്കെ​ട്ടി​ൽ കു​ഴി​യും കാ​ന​യും തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ചെ​റി​യ വാ​ഹ​ന​ങ്ങ​ളും ചി​ല​യി​ട​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ൽപ്പെ​ട്ടു.

നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞു താ​മ​സി​ക്കു​ന്ന ക​മ്മ​ട്ടി​പ്പാ​ടം, പി ​ആ​ൻ​ഡ് ടി ​കോ​ള​നി, ഉ​ദ​യ​കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലും എ​റ​ണാ​കു​ളം സൗ​ത്ത്, കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​യി. പേ​ര​ണ്ടൂ​ർ ക​നാ​ലി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പി ​ആ​ൻ​ഡ് ടി ​കോ​ള​നി​യി​ൽ ക​നാ​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞ് മ​ലി​ന​ജ​ലം വീ​ടു​ക​ളി​ലേ​ക്ക് ക​യ​റി​യ​തോ​ടെ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മു​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ലാ​യി. 85 ഓ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ക​മ്മ​ട്ടി​പ്പാ​ട​ത്തെ​യും ഉ​ദ​യാ​കോ​ള​നി​യി​ലെ​യും സ്ഥി​തി​യും വ്യ​ത്യ​സ്തമ​ല്ല. ക​മ്മ​ട്ടി​പ്പാ​ട​ത്തും ഉ​ദ​യാ​കോ​ള​നി​യി​ലും മാ​ത്ര​മാ​യി നൂ​റോ​ളം വീ​ടു​ക​ളു​ണ്ട്. വെ​ള്ളം ക​യ​റി​യ​തോ​ടെ ഭ​ക്ഷ​ണം പാ​കംചെ​യ്യാ​നും ജോ​ലി​ക്ക് പോ​കാ​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ന​ഗ​ര​ത്തി​ൽ ക​ലൂ​ർ, പാ​ലാ​രി​വ​ട്ടം, കാ​ക്ക​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. മേ​ന​ക-ഷ​ണ്‍​മു​ഖം റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന സ്ഥി​തി​യാ​ണ്. മ​ഹാ​രാ​ജാ​സ് കോ​ള​ജ്, ലോ ​കോ​ള​ജ് ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ലെ കു​ഴി​ക​ൾ​കാ​ണാ​ൻ സാ​ധി​ക്കാ​ത്ത വി​ധം വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പാ​ലാ​രി​വ​ട്ടം- കാ​ക്ക​നാ​ട് റൂ​ട്ടി​ലും സ്ഥി​തി വ്യ​ത്യ​സ്ത​മ​ല്ല. വ​ൻ കു​ഴി​ക​ളാ​ണ് ഇ​വി​ടെ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന കു​ഴി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കും ചെ​റുകാ​റു​ക​ൾ​ക്കും ഭീ​ഷ​ണി​യാ​ണ്. മേ​ൽ​പ്പാ​ല നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ത​ക​ർ​ന്ന വൈ​റ്റി​ല ജം​ഗ്ഷ​നി​ലെ റോ​ഡും ചെ​ളി​ക്കു​ണ്ടാ​യി. വ​ലി​യ ഗ​താ​ഗ​തക്കുരു​ക്കാ​ണ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഇ​വി​ടെ ഉ​ണ്ടാ​യ​ത്. എ​സ്ആ​ർ​വി റോ​ഡും വെ​ള്ള​ത്തി​ൽ മു​ങ്ങി. ജോ​സ് ജം​ഗ്ഷ​നി​ലും ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​നി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​ത് ഗ​താ​ഗ​തക്കുരു​ക്കു​ണ്ടാ​ക്കി. മ​ഴ​യ്ക്കൊ​പ്പം ഇ​ട​ക്കി​ടെ ശ​ക്ത​മാ​യ കാ​റ്റും ഭീ​തി വി​ത​യ്ക്കു​ന്നു​ണ്ട്.