വി​ദ്യാ​ർ​ഥി​ക​ൾ സമാഹരിച്ച സ​ഹാ​യ​ധ​നം കൈ​മാ​റി
Tuesday, July 10, 2018 1:57 AM IST
പെ​രു​ന്പാ​വൂ​ർ: അ​പ്ര​തീ​ക്ഷി​ത​മാ​യി പി​താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ അ​നാ​ഥ​മാ​യ സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ത​ണ്ടേ​ക്കാ​ട് ജ​മാ​അ​ത്ത് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക്കൂ​ട്ടം. ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് സ​ഹ​പാ​ഠി​ക​ളു​ടെ പി​താ​വ് ഒ​രു മാ​സം മു​ന്പാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.
ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ്വ​രൂ​പി​ച്ച തു​ക​യി​ൽ ആ​ദ്യ​ഗ​ഡു​വാ​യി അ​ര ല​ക്ഷം രൂ​പ ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ച്ച സ​മി​തി​ക്ക് കൈ​മാ​റി. സ്കൂ​ൾ മാ​നേ​ജ​ർ എം.​എം അ​ബ്ദു​ൾ ല​ത്തീ​ഫി​ൽ നി​ന്ന് സ​ഹാ​യ​ധ​നം കു​ടും​ബ​സ​ഹാ​യ സ​മി​തി ട്ര​ഷ​റ​ർ കെ.​എം.​എ. ല​ത്തീ​ഫ് ഏ​റ്റു​വാ​ങ്ങി.