ഐ​എ​സ്ഒ പ്രൗഢിയിൽ മേരിഗിരി സ ്കൂൾ
Tuesday, July 10, 2018 2:03 AM IST
ശ്രീ​ക​ണ്ഠ​പു​രം: കേ​ര​ള​ത്തി​ലെ ത​ന്നെ മി​ക​ച്ച സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​യ ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഐഎ​സ്ഒ അം​ഗീ​കാ​ര നി​റ​വി​ൽ.

ഐ​സ്ഒ 9001: 2015 സ​ർ​ട്ടി​ഫി​ക്കേ​ഷ​നാ​ണ് സ്കൂ​ളി​ന് ല​ഭി​ച്ച​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് സ്കൂ​ളി​ന് ഐ​എ​സ്ഒ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, പ​ഠ​ന​നി​ല​വാ​രം, അ​ധ്യാ​പ​ന നി​ല​വാ​രം, സ്മാ​ർ​ട്ട് ക്ലാ​സ് റൂം, ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ, പ​രി​സ്ഥി​തി സൗ​ഹൃ​ദം, പ​രി​സ​ര ശു​ചി​ത്വം, പി​ടി​എ പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യി​ലു​ള്ള അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​രം വി​ല​യി​രു​ത്തി​യാ​ണ് അം​ഗീ​കാ​രം. പ്രൊ​വി​ൻ​ഷ്യ​ൽ ആ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ലം മാ​റി​പ്പോ​കു​ന്ന 18 വ​ർ​ഷം പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന ബ്ര​ദ​ർ പി.​ടി. വ​ർ​ക്കി സി​എ​സ്ടി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​വും നേ​തൃ​പാ​ട​വും അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് മു​ത​ൽ​ക്കൂട്ടാ​യി. കേ​ര​ള സി​ബി​എ​സ്ഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യാ​യും സി​ബി​എ​സ്ഇ യു​ടെ അ​ധ്യാ​പ​ക പ​രി​ശീ​ല​ക​നാ​യും ഇ​ൻ​സ്പെ​ക്‌ഷൻ ടീം ​അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ട്ട​യം കോ​ത​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ ബ്ര​ദ​ർ.​പി.​ടി. വ​ർ​ക്കി​ക്ക് മി​ക​ച്ച പി​ന്തു​ണ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി.

സി​എ​സ്ടി സ​ന്യാ​സ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 1992 ൽ ​പ്രൈ​മ​റി വി​ദ്യാ​ല​യ​മാ​യാ​ണ് സ്കൂ​ൾ തു​ട​ങ്ങി​യ​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​വ​രെ ക്ലാ​സു​ക​ളി​ലാ​യി 2000 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​രാ​യ 150 ജീ​വ​ന​ക്കാ​രും ഇ​പ്പോ​ൾ സ്കൂ​ളി​ലു​ണ്ട്. ഐ​ഐ​ടി, എ​യിം​സ്, ഐ​ഐ​എം, ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ഡ​മി, എ​യ​ർ​ഫോ​ഴ്സ് അ​ക്കാ​ഡ​മി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സ്കൂ​ളി​ൽ നി​ന്ന് പ​രി​ശീ​ല​നം ന​ൽ​കു​ണ്ട്. നി​ര​വ​ധി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഈ ​മേ​ഖ​ല​ക​ളി​ൽ ജോ​ലി ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത് സ്കൂ​ളി​ലെ മി​ക​ച്ച പ​ഠ​ന​നി​ല​വാ​ര​ത്തെ കാ​ണി​ക്കു​ന്നു. മെ​ഡി​ക്ക​ൽ-​എ​ൻ​ജി​നി​യ​റിം​ഗ്, സി​എ, ക്യാറ്റ്, സി​വി​ൽ​സ​ർ​വീ​സ് മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷാ​പ​രി​ശീ​ല​ന​വും അ​ക്കാ​ദ​മി​ക് പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം സ്കൂ​ളി​ൽ നി​ന്ന് ന​ൽ​കു​ന്നു.

അ​ധ്യ​യ​ന രം​ഗ​ത്തെ മി​ക​വി​നൊ​പ്പം ത​ന്നെ ക​ലാ-​കാ​യി​ക രം​ഗ​ത്തും സ്കൂ​ൾ മു​ൻ​പ​ന്തി​യി​ലാ​ണ്. റോ​ള​ർ സ്കേ​റ്റിം​ഗി​ൽ ഗി​ന്ന​സ് റി​ക്കോ​ർ​ഡോ​ടെ ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാ​മ​തെ​ത്തി​യ​ത് ഇ​തി​ന് തെ​ളി​വാ​ണ്.

കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫു​ട്ബോ​ൾ കോ​ച്ചിം​ഗും ന​ൽ​കു​ന്നു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​ന് പ്രാ​പ്ത​രാ​ക്കു​ന്ന ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​തൃ​കാ​പ​ര​മാ​ണ്. 2018ൽ ​രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും സ്കൂ​ളി​നെ തേ​ടി​യെ​ത്തി​യി​രു​ന്നു.