ഫാ.​ഗോ​ണ്‍​സാ​ൽ​വ​സ് ട്ര​സ്റ്റ് വാ​ർ​ഷി​ക സം​ഗ​മം
Tuesday, July 10, 2018 2:48 AM IST
അ​ങ്ങാ​ടി​പ്പു​റം: പ​രി​യാ​പു​രം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ.​ഗി​ൽ​ബ​ർ​ട്ട് ഗോ​ണ്‍​സാ​ൽ​വസ് ട്ര​സ്റ്റി​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം ഫൊ​റോ​ന വി​കാ​രി ഡോ.​ജേ​ക്ക​ബ് കൂ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ എ​യ​ർ​ഫോ​ഴ്സ് കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​ൽ (എ​യ്റോ​നോ​ട്ടി​ക് എ​ൻ​ജി​നിയ​റിംഗ്) നാ​ലാം​റാ​ങ്ക് നേ​ടി​യ ലി​യൊ സെ​ബാ​സ്റ്റ്യ​നെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ലും പ്ല​സ്ടു പ​രീ​ക്ഷ​യി​ലും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.
ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ ജോ​സ​ഫ് ചേ​ന്ദ​മ​റ്റം അ​ധ്യ​ക്ഷ്യ​ത വ​ഹി​ച്ചു. പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​ജി​ബി​ൻ വാ​ഴ​ക്കാ​ലാ​യി​ൽ, അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഏ​ലി​യാ​മ്മ തോ​മ​സ്, സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബെ​നോ തോ​മ​സ്, ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ബി​ജു വെ​ട്ടം, പാ​രി​ഷ് സെ​ക്ര​ട്ട​റി മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, സി.​കെ ജോ​സ​ഫ്, ജെ.​പി ജോ​സ്, മ​റി​യാ​മ്മ ക​ട​ന്തോ​ട്, പോ​ൾ കെ. ​മ​നോ​ജ്, ഷോ​ണ്‍​ഷാ സ​ഖ​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.