നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​രം; ഗ​താ​ഗ​ത​ത്തെ ബാ​ധി​ച്ചി​ല്ല
Friday, July 13, 2018 1:17 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ‌യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രു​ടെ മാ​ർ​ച്ചി​നു​നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഇ​ന്ന​ലെ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​രം. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ന്നു. കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി.

അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ നേ​രി​ടാ​ൻ പോ​ലീ​സ് ശ​ക്ത​മാ​യ മു​ൻ​ക​രു​ത​ലാ​ണ് ഇ​ന്ന​ലെ​ സ്വീ​ക​രി​ച്ച​ത്. സ​ബ് ഡി​വി​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മേ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രെ​യും നി​യോ​ഗി​ച്ചു. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലും പോ​ലീ​സ് സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ നെ​യ്യാ​റ്റി​ൻ​ക​ര ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്രം ജം​ഗ്ഷ​നു സ​മീ​പ​ത്തു നി​ന്നും ആ​രം​ഭി​ച്ച ബി​ജെ​പി​യു​ടെ ഹ​ർ​ത്താ​ൽ അ​നു​കൂ​ല മാ​ർ​ച്ച് ന​ഗ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തി.

താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ ക​യ​റി പ്ര​വ​ർ​ത്ത​നം മു​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നേ​താ​ക്ക​ളും പോ​ലീ​സും ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കി. നെ​യ്യാ​റ്റി​ൻ​ക​ര ബ​സ് സ്റ്റാ​ൻ​ഡ് ജം​ഗ്ഷ​നി​ൽ പ്ര​ക​ട​നം സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ത​ന്പി അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പു​ഞ്ച​ക്ക​രി സു​രേ​ന്ദ്ര​ൻ, യു​വ​മോ​ർ​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ച​ന്ദ്ര​ൻ, ബി​ജെ​പി സം​സ്ഥാ​ന സ​മി​തി അം​ഗം എ​ൻ.​പി. ഹ​രി, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ച​ത്ത​ല സു​രേ​ഷ് തുടങ്ങിയ​വ​ർ പ​ങ്കെ​ടു​ത്തു.