നെ​യ്യാ​ർ അ​ണ​ക്കെ​ട്ട് ഷട്ടർ ആ​റ് ഇ​ഞ്ച് ഉ​യ​ർ​ത്തി
Friday, July 13, 2018 1:22 AM IST
കാ​ട്ടാ​ക്ക​ട: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് നെ​യ്യാ​ർ അ​ണ​ക്കെ​ട്ടിലെ ഷട്ട ർ ആ​റ് ഇ​ഞ്ച് ഉ​യ​ർ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് നാ​ല് ഷ​ട്ട​റു​ക​ളും ആ​റ് ഇ​ഞ്ച് വീ​തം ഉ​യ​ർ​ത്തി​യ​ത്. പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​നും മു​ക​ളി​ൽ എ​ത്തി​യ​തോ​ടെ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​തി​നു പു​റ​മേ ക​നാ​ലി​ലേ​യ്ക്കും വെ​ള്ളം വി​ട്ടു തു​ട​ങ്ങി. ഡാ​മി​ൽ 84. 600 മീ​റ്റ​ർ ജ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ര​മാ​വ​ധി നി​ര​പ്പ് 84.75 മീ​റ്റ​ർ ആ​ണ്. ഇ​നി​യും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കു​ന്ന സൂ​ച​ന. വ​ന​ത്തി​ൽ കന ത്ത മ​ഴ ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് നീ​രൊ​ഴു​ക്ക് വ​ർ​ധി​ച്ച​ത്. ആ​റി​ന്‍റെ ഇ​രു ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​ക്യ​ത​ർ അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ട് നി​റ​ഞ്ഞ​തോ​ടെ ക്യാ​ച്ച്മെ​ന്‍റ് ഏ​രി​യാ​യി​ൽ വെ​ള്ളം ക​യ​റി. ഇ​വി​ടെ താ​മ​സി​ക്കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ൽ അ​ടു​ക്ക​ള വ​രെ വെ​ള്ളം ക​യ​റി. പ​ല​രും താ​മ​സ​വും മാ​റ്റി​യി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.