എ​ഐ​ടി​യു​സി ദേ​ശീ​യ പ്ര​ക്ഷോ​ഭം: ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും
Monday, August 6, 2018 11:40 PM IST
ക​ൽ​പ്പ​റ്റ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​ഐ​ടി​യു​സി സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ടെ​ല​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
പെ​ട്രോ​ളി​യം ഉ​ത്​പ​ന്ന​ങ്ങ​ളു​ടെ​യും പാ​ച​ക വാ​ത​ക​ത്തി​ന്‍റെ​യും വ​ർ​ധി​പ്പി​ച്ച വി​ല പി​ൻ​വി​ക്കു​ക, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ​യും മ​റ്റ് ഉ​പ​ഭോ​ഗ വ​സ്തു​ക്ക​ളു​ടെ​യും വി​ല​ക്ക​യ​റ്റം ത​ട​യു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന വേ​ത​നം 18000 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, രാ​ജ്യ​ത്ത് വ​ർ​ധി​ച്ച് വ​രു​ന്ന ആ​ർ​ക്കൂ​ട്ട അ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ക, ജ​നാ​ധി​പ​ത്യ​ത്തേ​യും മ​തേ​ത​ര​ത്വ​ത്തേ​യും ത​ക​ർ​ക്കു​ന്ന ഫാ​സി​സ്റ്റ് അ​ക്ര​മം ഇ​ല്ലാ​താ​ക്കു​ക, പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​രേ​യും ദ​ളി​ത​രേ​യും അ​ക്ര​മി​ച്ച് കൊ​ല​പെ​ടു​ത്തു​ന്ന​തി​നേ​യും അ​വ​രു​ടെ മേ​ലു​ള്ള ക​ട​ന്ന് ക​യ​റ്റ​വും അ​വ​സാ​നി​പ്പി​ക്കു​ക, രാ​ജ്യ​ത്തെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നി മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് എ​ഐ​ടി​യു​സി മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്.
രാ​ജ്യ​ത്ത് ആ​ക​മാ​ന​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ പ്ര​യാ​സ​ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. വ്യാ​പാ​ര വി​പ​ണ​ന മേ​ഖ​ല​ക​ളി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു​കൊ​ണ്ട് കു​ത്ത​ക​ക​ൾ ജ​ന​ങ്ങ​ളു​ടെ മേ​ൽ അ​ധി​ക ഭാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണ്. പ​ണ​പ്പെ​രു​പ്പ​വും സാ​ന്പ​ത്തി​ക ചൂ​ഷ​ണ​വും കൊ​ണ്ട് മ​ഹാ​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണം പ​ട്ടി​ണി​യും തൊ​ഴി​ലി​ല്ലാ​യ്മ​യും വ​ർ​ധി​പ്പി​ച്ചു. തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.
രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ ഘ​ട​ന​യേ​യും ജ​നാ​ധി​പ​ത്യ​ത്തേ​യും ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തേ​യും ത​ക​ർ​ക്ക​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ വി​ദേ​ശ മൂ​ല​ധ​ന ശ​ക്തി​ക​ൾ​ക്ക് അ​ടി​യ​റ വെ​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ​യാ​കെ ശി​ഥി​ലീ​ക​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ​യും വി​ദേ​ശ കു​ത്ത​ക​ക​ളു​ടെ​യും പ്ര​തി​നി​ധി​യാ​യി​രി​ക്കു​ക​യാ​ണ്. നോ​ട്ടു നി​രോ​ധ​ന​വും ജി​എ​സ്ടി​യും ജ​ന​ജീ​വി​തം ദു​രി​ത​മാ​ക്കി. ഈ ​വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പി​ടി​ച്ചാ​ണ് എ​ഐ​ടി​യു​സി ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ൽ ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക​ൽ​പ്പ​റ്റ​യി​ൽ ഒ​ന്പ​തി​ന് രാ​വി​ലെ 10 ന് ​എ​ഐ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സു​ബ്ര​മ​ണ്യ​ൻ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ഐ​ടി യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ജി. സു​കു​മാ​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. മൂ​ർ​ത്തി, എ.​എ. സു​ധാ​ക​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.