സ്വ​ച്ഛ് സ​ർ​വേ​ക‌്ഷ​ണ്‍ ഗ്രാ​മീ​ണ്‍ -2018 ജി​ല്ലാ​ത​ല പ​രി​ശീ​ല​നം ന​ട​ത്തി
Monday, August 6, 2018 11:41 PM IST
ക​ൽ​പ്പ​റ്റ: ശു​ചി​ത്വ സ​ർ​വെ​യി​ലൂ​ടെ വ​യ​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് റാ​ങ്ക് ന​ൽ​കു​ന്ന​തി​നു​ള്ള ആ​ദ്യ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​യ സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ണ്‍ ഗ്രാ​മീ​ണ്‍ 2018 ന്‍റെ ജി​ല്ലാ​ത​ല പ​രി​ശീ​ല​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​ത​ന്പി, എ​ഡി​എം ഇ​ൻ ചാ​ർ​ജ് ഇ.​പി. മേ​ഴ്സി, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ. ജ​സ്റ്റി​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബി.​കെ. സു​ധീ​ർ​കി​ഷ​ൻ, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സു​ഭ​ദ്ര നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 31 വ​രെ ന​ട​ക്കു​ന്ന ശു​ചി​ത്വ സ​ർ​വെ​യി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല​ക​ളെ​യും ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളെ​യും വി​വി​ധ ശു​ചി​ത്വ ഘ​ട​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ല​യി​രു​ത്തി റാ​ങ്ക് ന​ൽ​കു​ന്ന​തി​ന് കേ​ന്ദ്ര കു​ടി​വെ​ള്ള ശു​ചി​ത്വ മ​ന്ത്രാ​ല​യം സ്വ​ച്ഛ് സ​ർ​വേ​ക്ഷ​ണ്‍ ഗ്രാ​മീ​ണ്‍ 2018 ന് ​തു​ട​ക്കം കു​റി​ച്ചു. സ്കൂ​ളു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ച​ന്ത​ക​ൾ, പ​ഞ്ചാ​യ​ത്തു​ക​ൾ മു​ത​ലാ​യ പൊ​തു​യി​ട​ങ്ങ​ളി​ലെ ശു​ചി​ത്വം, വൃ​ത്തി​യു​ടെ കാ​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ട്, സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ​യു​ള്ള മ​ത്സ​രാ​ധി​ഷ്ഠി​ത​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തു​ന്ന സ​ർ​വേ​യി​ലൂ​ടെ​യാ​ണ് റാ​ങ്ക് നി​ശ്ച​യി​ക്കു​ന്ന​ത്.
മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്കും ജി​ല്ല​ക​ൾ​ക്കും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് അ​വാ​ർ​ഡ് ന​ൽ​കും. ശി​ൽ​പ​ശാ​ല​യി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. എം.​പി. രാ​ജേ​ന്ദ്ര​ൻ, എ.​കെ. രാ​ജേ​ഷ്, സാ​ജി​യോ ജോ​സ​ഫ്, അ​നൂ​പ് കി​ഴ​ക്കേ​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.