നാ​ദാ​പു​രം മ​ണ്ഡ​ല​ത്തി​ൽ പു​തു​താ​യി ടാ​ർ ചെ​യ്ത 31 റോ​ഡു​ക​ൾ ത​ക​ർ​ന്നു
Monday, August 6, 2018 11:56 PM IST
നാ​ദാ​പു​രം: മ​ണ്ഡ​ല​ത്തി​ൽ പു​തു​താ​യി ടാ​ർ ചെ​യ്ത 31 റോ​ഡു​ക​ൾ കാലവർഷത്തിൽ ത​ക​ർ​ന്നു. ആ​വ​ശ്യ​ത്തി​ന് ടാ​ർ ഉ​പ​യോ​ഗി​ക്കാ​തെ​യും വെ​ള്ളം ഒ​ഴു​കി പോ​കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​തെ​യും ടാ​റിം​ഗ് നടത്തിയ റോ​ഡു​ക​ളാ​ണ് കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു:​സ​ഹ​മാ​യ ത​ര​ത്തി​ലാ​യ​ത്. ചി​ല റോ​ഡു​ക​ൾ മ​ഴ​യെ വ​കവയ്​ക്കാ​തെ ക​രാ​റു​കാ​ർ ടാ​ർ ചെ​യ്യു​ക​യും ഉ​ണ്ടാ​യി ഇ​ത്ത​രം റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ലി​ച്ച് പോ​കു​ക​യും ഉ​ണ്ടാ​യി.​
നാ​ദാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ച് റോ​ഡു​ക​ൾ ത​ക​ർന്നു. ത​യ്യി​ൽ - കൊ​യ്യാ വീ​ട്ടി​ൽ റോ​ഡ്, ച​ന്ദ്രോ​ത്ത് മു​ക്ക് - ര​യ​രോ​ത്ത് റോ​ഡ്, ഓ​ത്തി​യി​ൽ മു​ക്ക് - വി​ഷ്ണു​മം​ഗ​ലം റോ​ഡ്, കു​മ്മ​ങ്കോ​ട്-​കോ​ട്ടാ​ല ക്ഷേ​ത്രം റോ​ഡ്, ഓ​ത്തി​യി​ൽ മു​ക്ക് - വ​ള​യം റോ​ഡ് എ​ന്നീ റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഒ​രു പാ​ല​വും നാ​ല് റോ​ഡു​ക​ളു​മാ​ണ് ത​ക​ർ​ന്ന​ത്. താ​ന​ക്കോ​ട്ടൂ​ർ-​പു​ഴ​ക്ക​ല​ക്ക​ണ്ടി, കോ​ക്ക​ണ്ടേ​രി പ​ള്ളി ഭാ​ഗം റോ​ഡ്, കൊ​യ​മ്പ്രം പാ​ലം - കു​റു​വ​ന്തേ​രി, പേ​രോ​ട് - പാ​റ​ക്ക​ട​വ് റോ​ഡു​മാ​ണ് ത​ക​ർ​ന്ന​ത്. ഇ​തി​ൽ പേ​രോ​ട് - പാ​റ​ക്ക​ട​വ് റോ​ഡി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ചെ​റി​യ വി​ള്ള​ലു​ക​ളാ​ണ് ഉ​ള്ള​ത്. വേ​വം പാ​റാ​ന്തോ​ട് പാ​ലം ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ത​ക​ർ​ന്ന​ത്. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രു​ന്നു ഇ​തി​നി​ടെ​യാ​ണ് പാ​ലം ത​ക​ർ​ന്ന​ത്.
വ​ള​യം പ​ഞ്ചാ​യ​ത്തി​ൽ അ​ഞ്ച് റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത് വ​ള​യം - കു​യ് തേ​രി റോ​ഡ്, കു​റ്റി​ക്കാ​ട്- കു​യ്തേ​രി റോ​ഡ്, മ​ഞ്ചാ​ന്ത​റ ക​യ്തേ​രി റോ​ഡ്, മ​ഞ്ഞ​പ്പ​ള്ളി റോ​ഡ്, മ​ണി​യാ​ല റോ​ഡ് എ​ന്നി​വ​യാ​ണ് ത​ക​ർ​ന്ന​ത്. തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന് റോ​ഡു​ക​ൾ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു, ആവ​ടി​മു​ക്ക് - മു​ട​വ​ന്തേ​രി ,ഒ​ലി​പ്പി​ൽ - ആ​വ​ടി​മു​ക്ക്, എ​ല​ള്ളൂ​ർ പ​ള്ളി - കു​രു​ട്ടു ക​ണ്ടി മു​ക്ക് റോ​ഡാ​ണ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന​ത് - പു​റ​മേ​രി പ​ഞ്ചാ​യ​ത്തി​ൽ എ​ട്ട് റോ​ഡു​ക​ൾ ത​ക​ർ​ന്നു;​ച​വ​ലേ​രി താ​ഴെ - പു​റ​ക്കാ​ളി റോ​ഡ്, നാ​മ​ക്ക​ണ്ടി - തൈ​ക്ക​ണ്ടി റോ​ഡ്, പു​റ​മേ​രി ടൗ​ൺ പ​ള്ളി റോ​ഡ്, ക​ക്കം വെ​ള്ളി പാ​റേ​മ്മ​ൽ പ​ന​യു​ള്ള​തി​ൽ മു​ക്ക് റോ​ഡ്, ഹ​രി​ത​വ​യ​ൽ റോ​ഡ്, നേ​ത്രേ​മ്മ​ൽ ക്വാ​റി റോ​ഡ്, ക​ണ്ടോ​ത്ത് മു​ക്ക് - തെ​ക്ക​യി​ൽ മു​ക്ക് റോ​ഡ് കു​ഞ്ഞേ​ക്ക​ൻ പീ​ടി​ക - ര​യ​ര​പ്പ​ൻ ക​ണ്ടി​റോ​ഡ്, മ​ട​പ്പ​ള്ളി - ത​യ്യി​ൽ മു​ക്ക് റോ​ഡു​മാ​ണ് ത​ക​ർ​ന്ന​ത്.
വാ​ണി​മേ​ലി​ൽ ആ​റ് റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന​ത് ഭൂ​മി വാ​തു​ക്ക​ൽ - ചെ​ട്യാം വീ​ട്ടി​ൽ റോ​ഡ് പീ​റ്റ​നാ​ണ്ടി ചേ​ര​നാ​ണ്ടി, ക​ന്നു​കു​ളം - കൂ​ട്ടാ​യ്ച്ചാ​ൽ, പു​തു​ക്കു​ടി കോ​ള​നി റോ​ഡ് തു​ട​ങ്ങി ആ​റ് റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്.