ദമ്മാം : കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഒഗ്മിയോസ് കളിക്കളം 2017 ജനപങ്കാളിത്തം കൊണ്ടും പരിപാടിയിലെ വൈവിധ്യത കൊണ്ടും ഏറേ ശ്രദ്ധേയമായി. സെൻട്രൽ കമ്മിറ്റിക്കു കീഴിലെ ഇരുപത്തിയൊന്നോളം യൂണിറ്റുകളെ പങ്കെടുപ്പിച്ചു കൊണ്ടുനടത്തിയ വാർഷിക പരിപാടിയായ കലാ കായിക മാമാങ്കം കിഴക്കൻ പ്രവിശ്യയിലെ കായിക ചരിത്രത്തിലെ മികവുറ്റ ഒരു ഏടായി മാറി .
രാവിലെ 7.30നു രജിസ്ട്രേഷൻ ആരംഭിച്ചു, എട്ടിന് ഈസ്റ്റേണ്‍ പ്രൊവിൻസ് കെഎംസിസി
പ്രസിഡന്റ് കാദർ ചെങ്കള പതാക ഉയർത്തി. തുടർന്നു വിവിധ യുണിറ്റ് കമ്മിറ്റികളുടെ വർണശബളമായ മാർച്ച് പാസ്റ്റോടു കൂടി ജുബെൽ ഹൈവേയിലേ ഒയാസിസ് സ്പോർട്സ് വില്ലേജിലെ മർഹൂം കുഞ്ഞാലി സാഹിബ് മൈതാനത്തു പുൽതകിടികളെ പുളങ്കം കൊള്ളിച്ചു പ്രീസ്കൂൾ മുതൽ അറുപതു വയസു വരെയുള്ളവരെ അണിനിരത്തി വിവിധ ഇനം അത്ലറ്റിക് മത്സരങ്ങൾ അരങ്ങേറി. അത്യധികം ആവേശത്തോടെ അഞ്ഞൂറിലധികം മത്സരാർത്ഥികൾ മാറ്റുരച്ചു. ആയിരത്തോളം പേർ പരിപാടി ആസ്വദിക്കാൻ എത്തിയെന്നത് കമ്മിറ്റിയുടെ വിജയമായി.
കുട്ടികളും മുതിർന്നവരുമായി വേർത്തിരിച്ചു നടത്തിയ മൽസരത്തിൽ അന്‍പതോളം പേർ മാറ്റുരച്ചു. രാവിലെ മുതലേ മൽസരവിജയികൾക്കുള്ള സർട്ടിഫികറ്റും മെഡലും പരിപാടിയിൽ പങ്കെടുത്ത പല കഐംസിസി നേതാക്കളും സാമൂഹ്യപ്രവർത്തകരും വ്യവസായ പ്രമുഖരും നൽകി. രാത്രി 8.30 നു പ്രവിശ്യയിലെ സാംസ്കാരിക നായക·ാരും നേതാക്കളും പങ്കെടുത്ത സാംസ്കാരികസമ്മേളനം കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ സി ഹാഷിം സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് ജില്ല ജ: സെക്രട്ടറി മുനീബ് ഹസനെ ചടങ്ങിൽ സെൻട്രൽ ഭാരവാഹികൾ ആദരിച്ചു. ചാന്പ്യന്മാരായ ജവാസാത്ത് യൂണിറ്റിനുള്ള ട്രോഫിയും മെഡലും, കളിക്കളം പ്രോഗ്രാം ഡയറക്ടർ ഖാദർ മാസ്റ്റർ അൽമുന സ്കൂൾ നൽകി. രണ്ടാം സ്ഥാനം നേടിയ യൂണിറ്റിനുള്ള ട്രോഫി കബീർ കൊണ്ടോട്ടിയും റഹ്മാൻ കാരയാടും കൂടി വിജയികൾക്ക് നൽകി. മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ഷാജി ആലപ്പുഴ നൽകി.
പരിപാടികൾക്ക് സ്വാഗത സംഘം ചെയർമാൻ അസ്ലം കൊളക്കോടൻ കണ്‍വീനർ ഷിറാഫ് മൂലാട് കോഡിനേറ്റർ മഹമൂദ് പൂക്കാട്, മുനീബ് ഹസൻ, മുജീബ് കൊളത്തൂർ, റഹീം ത്രിശൂർ, സലാം മയ്യം, ആഷിഖ് കൊല്ലം, മനാഫ് താനൂർ, റഷീദ് ആലപ്പുഴ, റുഖിയ റഹ്മാൻ, ഹഫ്സത്ത് കുട്ടി, ഫാത്തിമ ബക്കർ, റുബീന ലത്തീഫ്, സഫറോണ്‍ മുജീബ്, സാഹിറ ഷിറാഫ് എന്നിവർ നേതൃത്വം നൽകി. സക്കീർ അഹമദ്, മാമു നിസാർ,ടി ഹംസ മുഹമ്മദ് കുട്ടി കൊഡൂർ എന്നിവർ സംസാരിച്ചു. കബീർ കൊണ്ടോട്ടിയുടെ അദ്യക്ഷതയിൽ നടന്ന ചടങ്ങിന്ന് റഹ്മാൻ കാരയാട് സ്വാഗതം പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം