റവ. തോമസ് സഖറിയക്ക് യാത്രയയപ്പു നൽകി
Wednesday, April 25, 2018 9:17 PM IST
ദുബായ്: മൂന്നു വർഷത്തെ സേവനത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ദുബായ് മാർത്തോമ്മ പാരിഷ് വികാരി റവ. തോമസ് സഖറിയക്ക് വൈഎംസിഎ ദുബായ് യാത്രയയപ്പു നൽകി.

ദുബായ് ഹോളി ട്രിനിറ്റി ചർച്ച് ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്‍റ് മാത്യു ചാക്കോ കൊച്ചയ്പ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാക്കോ ഉമ്മൻ, മനോജ് ജോർജ്, പോൾ ജോർജ് പൂവത്തേരിൽ, പി.ജി. മാത്യു, പി.ബി. ജോണ്‍, റ്റോളി ആൻ ഏബ്രഹാം, ഏബ്രഹാം വർഗീസ്, ബാബുജി ജോർജ് എന്നിവർ പ്രസംഗിച്ചു. റവ. തോമസ് സഖറിയ മറുപടി പ്രസംഗം നടത്തി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള