ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ കെഎംസിസി സൌജന്യ മെഡിക്കല്‍ ക്യാമ്പ് 16ന്
Saturday, October 10, 2015 5:44 AM IST
ദോഹ: പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയില്‍ സ്വന്തം രോഗം പോലും കണ്െടത്താന്‍ സമയം കിട്ടാതെ പോയവര്‍ക്കുവേണ്ടി കാരുണ്യവര്‍ഷം-2 പദ്ധതിയുടെ ഭാഗമായി ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 16നു (വെള്ളി) രാവിലെ 7.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഗള്‍ഫ് സിനിമക്കടുത്തുള്ള നസീം അല്‍ റബീഹ് പോളി ക്ളീനിക്കില്‍ വച്ചാണ് ക്യാമ്പ്.

നസീം അല്‍ റബീഹ് പോളി ക്ളിനിക്കുമായി സഹകരിച്ചു നടത്തുന്ന ഏകദിന ക്യാമ്പില്‍ സൌജന്യ ചികിത്സ, പ്രഷര്‍, ഷുഗര്‍ രോഗ നിര്‍ണയ ക്യാമ്പ് എന്നിവ നടക്കും. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ക്യാമ്പില്‍ വെല്‍ കെയര്‍ ഫാര്‍മസി നല്‍കുന്ന മരുന്നുകളും സൌജന്യമായിരിക്കും.

പ്രസിഡന്റ് എം. ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കെഎംസിസി സ്നേഹസുരക്ഷ പദ്ധതി ചെയര്‍മാന്‍ എം.ടി.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ ഉദിനൂര്‍, കാദര്‍ ഉദുമ, ആദം കുഞ്ഞി തളങ്കര, കെ.എസ്. മുഹമ്മദ് കുഞ്ഞി, എം.വി. ബഷീര്‍, കെ.എസ്. അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു സാദിക്ക് പക്യാര സ്വാഗതവും ആബിദ് അലി നന്ദിയും പറഞ്ഞു.

വിവരങ്ങള്‍ക്ക്: ബഷീര്‍ ചെര്‍ക്കള 55796837, സിദ്ധീഖ് 33285531.