ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഒളാന്ദ് മത്സരിക്കില്ല
Friday, December 2, 2016 10:15 AM IST
പാരീസ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിലവിലുള്ള പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് പ്രഖ്യാപിച്ചു.

സോഷ്യലിസ്റ്റ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ സാധ്യതകൾ മാത്രമാണ് കൽപ്പിക്കപ്പെടുന്നത്. പാർട്ടി പ്രതിനിധി തെരഞ്ഞെടുപ്പിൽ മൂന്നാം സ്‌ഥാനത്തിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സർവേ ഫലങ്ങളിലും കാണുന്നത്. പാർട്ടിക്കുള്ളിലെയും മുന്നണിക്കുള്ളിലെയും തമ്മിലടികളും സാധ്യതകൾ കൂടുതൽ ദുർബലമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഒളാന്ദിന്റെ പ്രഖ്യാപനം.

പ്രസിഡന്റ് എന്ന നിലയിൽ താൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച ശേഷമായിരുന്നു ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനം. യുദ്ധാനന്തര ഫ്രാൻസിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാതിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ