പ്രിപ്പറേഷൻ കോഴ്സ് നടത്തി
Wednesday, January 11, 2017 8:26 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ വളർന്നു വരുന്ന കുട്ടികൾക്ക് കലാപരമായും വിദ്യഭാസപരവുമായ കാര്യങ്ങളിൽ പരമാവധി സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫൊക്കാനയുടെ വനിതാ ഫോറം മിനിസോട്ട റീജണിന്റെ ആഭിമുഖ്യത്തിൽ കോളജ് പ്രിപ്പറേഷൻ കോഴ്സ് നടത്തി. ഹൈസ്കൂൾ പഠനത്തിനുശേഷം കോളജിലേക്കു പോകുന്ന കുട്ടികൾക്കുവേണ്ടിയാണ് കോഴ്സ് നടത്തിയത്.

വനിതാ ഫോറത്തിന്റെ മിനിസോട്ട റീജൺ പ്രസിഡന്റ് ഉഷ നാരായണന്റെ നേതൃത്വത്തിൽ നടന്ന രണ്ടു മണിക്കൂർ നീണ്ടുനിന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന വളരെ വിജ്‌ഞാനകരമായ ഒരു സെഷൻ ആണ് നടത്തിയത്. നിരവധി കുട്ടികൾ ആദ്യ സെഷനിൽ പങ്കെടുത്തു. ചോദ്യോത്തര വേളയിൽ കുട്ടികളെ പ്രതിനിധീകരിച്ച് ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയിലെ കാൺജി മേലോൺ, ക്രെയ്ഗ്ട്ടൺ എന്നിവരും ഉത്തരം പറയുന്നതിനുള്ള പാനലിൽ പ്രിയങ്ക നാരായൺ (Harvard Universtiy), സിഡ് ഇശ്യരാച്ചാരി (Carnegie Melon Universtiy), ജെഫ് ഘോറാ (Creighton Universtiy) എന്നിവരും പങ്കെടുത്തു.

ഫൊക്കാന യുവതലമുറയ്ക്കു പ്രാധാന്യം നൽകുന്നതിന് പ്രധാന കാരണം അവരുടെ കലാവാസനകൾ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുക മാത്രമല്ല മറിച്ച് ഒരു കറകളഞ്ഞ വ്യകതിത്വത്തിനു ഉടമകളാക്കി മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതിനു ഫൊക്കാനയുടെ നേതൃത്വ നിരയിലേക്ക് ചെറുപ്പക്കാർ കടന്നു വരേണ്ടതുണ്ട്. മത്സരത്തിൽ അധിഷ്‌ട്ടിതമായ ചിന്താഗതികൾ മാറ്റി സ്നേഹത്തിന്റെ ഭാഷയുടെ ചിന്താഗതികൾ കുട്ടികളെ പഠിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്.

ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ റീജണുകളിലും കോളജ് പ്രിപ്പറേഷൻ കോഴ്സ് പോലുള്ള സെമിനാറുകൾ നടത്തുമെന്ന് വനിതാ ഫോറം ചെയർപേഴ്സൺ ലീല മാരേട്ട് അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ