റവ. സജു ബി. ജോണ്‍ നോർത്ത് അമേരിക്കൻ മാർത്തോമ യുവജന സഖ്യം വൈസ് പ്രസിഡന്‍റ്
Saturday, April 22, 2017 3:37 AM IST
ന്യൂയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന യുവജന സഖ്യത്തിന്‍റെ പുതിയ വൈസ് പ്രസിഡന്‍റായി റവ. സജു ബി. ജോണ്‍ നിയമിതനായി. ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോക്സ് എപ്പിസ്കോപ്പായാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഫിലക്സിനോക്സ് പ്രസിഡന്‍റും റവ. സജു ബി. ജോണ്‍ (വൈസ് പ്രസിഡന്‍റ്), അജു മാത്യു (സെക്രട്ടറി), ലിബു കോശി (ട്രഷറർ), റോജിഷ് സാം സാമുവേൽ (ഭദ്രാസന അസംബ്ലി അംഗം) എന്നിവർ അടങ്ങിയ ഭദ്രാസന യുവജന സഖ്യം കൗണ്‍സിൽ തുടർന്നുള്ള മൂന്നു വർഷക്കാലം ഭദ്രാസന യുവജന സഖ്യം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ റവ. സജു ബി. ജോണ്‍ ന്യുയോർക്ക് ബെഥനി മാർത്തോമ ചർച്ച്, സ്റ്റാറ്റൻ ഐലന്‍റ് താബോർ മാർത്തോമ ചർച്ച് എന്നീ ഇടവകകളുടെ വികാരിയായി സേവനം അനുഷ്ടിക്കുന്നു.

കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ റവ. സജു ബി. ജോണ്‍ മികച്ച പ്രാസംഗികനും വേദശാസ്ത്ര പണ്ഡിതനും നല്ലൊരു ഗായകനും കൂടിയാണ്.

ഭാര്യ: സിമി. മക്കൾ: അനു, അബി.

റിപ്പോർട്ട്: ബെന്നി പരിമണം