എഡിൻബർഗിൽ ആരോഗ്യമേള സംഘടിപ്പിച്ചു
Wednesday, May 23, 2018 1:07 AM IST
ടെക്സസ്: എഡിൻബർഗ് റിയോ ഗ്രാൻഡ് വാലി കേരള അസോസിയേഷനും എഡിൻബർഗ് സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള മേയ് 13 ന് എഡിൻബർഗ് സിറ്റി ആക്ടിവിറ്റി സെന്‍ററിൽ നടന്നു. എഡിൻബർഗ് സിറ്റി മേയർ Richarch Molina, ഫാ. വിൽസൻ ആന്‍റണി, ഡോ. ഗോപാലകൃഷ്ണൻ, MAR V പ്രസിഡന്‍റ് ജോസഫ് ബിജു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

മെഡിക്കൽ രംഗത്തെ പ്രമുഖരായ ഡോ. ഫിലിപ്പ് തോമസ്, ഡോ. സ്വർണലത, ഡോ. മായ ആന്‍റണി എന്നിവർ കരൾവീക്കം ഹൃദ്രോഗം, പ്രമേഹം എന്നീ വിഷയങ്ങളേകുറിച്ച് ക്ലാസുകൾ എടുത്തു. ഡോ. രഞ്ജന തോമസ് മനസിന്േ‍റയും ശരീരത്തിന്േ‍റയും ആരോഗ്യത്തിന് യോഗ എങ്ങനെ പ്രയോജനപ്പെടും എന്നതിനേക്കുറിച്ച് സംസാരിച്ചു.

ചടങ്ങിൽ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരേയും ആദരിക്കുന്നതോടൊപ്പം മൂന്നു പേർക്ക് എഡിൻബർഗ് സിറ്റിയും മലയാളി അസോസിയേഷനും ചേർന്ന് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഡോ. എലിസബത്ത് കൃഷണൻ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡിനും

ഡോ. സരോജിനി ബോസിന് ഫിസിഷ്യൻ ഓഫ് ദി ഇയർ അവാർഡിനും ഹരികൃഷ്ണൻ നന്പൂതിരി ലീഡർഷിപ്പ് ഇൻ ഹെൽത്ത് കെയർ അവാർഡിനും അർഹരായി. മേയർ റിച്ചാർഡ് മെലിനാ ഫലകങ്ങൾ വിതരണം ചെയ്തു.

തുടർന്നു കുട്ടികൾ അവതരിപ്പിച്ച നാടകങ്ങളും യുവാക്കൾ അവതരിപ്പിച്ച മൈം പരിപാടിയും ചടങ്ങിന് മാറ്റു കൂട്ടി. പരിപാടിയിൽ നിരവധി പേർ രക്തദാനം ചെയ്തു. Ashly peditarics കുട്ടികൾക്കായി നടത്തിയ വെൽനസ് സ്ക്രീനിംഗ് UTRGV നഴ്സിംഗ് സ്കൂൾ നടത്തിയ വെൽനസ് സ്ക്രീനിംഗ്, ലയണ്‍സ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ നടത്തിയ വിഷൻ സ്ക്രീനിംഗ് തുടങ്ങിയവ നിരവധി പേർ പ്രയോജനപ്പെടുത്തി. Pharr Toyota, ഫാർമേഴ്സ് ഇൻഷ്വറൻസ് എന്നിവരുടെ സേവനങ്ങളും മേളക്ക് മുതൽ കൂട്ടായിരുന്നു.

റിപ്പോർട്ട്: ശങ്കരൻകുട്ടി