ഫ്രാങ്ക്ഫർട്ടിൽ ജപമാലതിരുനാൾ ഒക്ടോബർ ഒന്നിന്
Tuesday, September 26, 2017 10:46 AM IST
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ജപമാലതിരുനാൾ ആഘോഷിക്കുന്നു. ഒക്ടോബർ ഒന്നിന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ജപമാലപ്രാർഥനയോടെ തിരുനാൾ ആരംഭിക്കും.

ആഘോഷമായ ദിവ്യബലിയിൽ യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികനായി പങ്കെടുത്ത് വചനസന്ദേശം നൽകും. തുടർന്ന് ഹാളിൽ സ്നേഹവിരുന്നും അനുമോദന സമ്മേളനവും നടക്കും.

ജപമാലയുടെ രാജ്ഞിയോട് പ്രത്യേകപ്രാർഥനാ സഹായങ്ങൾ യാചിക്കുവാൻ ഏവരേയും വികാരി ഫാ.തോമസ് ഈഴോർമറ്റവും പാരീഷ് കമ്മിറ്റിയും ക്ഷണിച്ചു.

വിവരങ്ങൾക്ക്: 06961000920, 015786559296.

വിലാസം: St. Antonius Kirche, Alexanderstrasse 25, 60489 Frankfurt - Reodelheim.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ