സഹായമേകാൻ ദുബായിയിലെ ആശുപത്രിയിൽ ‘ഫാർമസി റോബോട്ട്’ എത്തുന്നു
Saturday, January 14, 2017 1:23 AM IST
ദുബായ്: ദുബായിയിലെ റഷീദ് ആശുപത്രിയിലെ ഓട്ടോമേറ്റഡ് ഡിസ്പെൻസിംഗ് യൂണിറ്റായ ഫാർമസി റോബോട്ട് സംവിധാനം പ്രവർത്തനം ആരംഭിക്കുന്നു. യുഎഇയിലെ ആദ്യത്തെ റോബോട്ട് ഫാർമസിയാണിത്. റോബോട്ട് മുഖേനയുള്ള ഫാർമസി പ്രവർത്തനത്തിലൂടെ മരുന്നിനായുള്ള രോഗികളുടെ കാത്തിരിപ്പുസമയം ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.

മേഖലയിലെ ഏറ്റവും വലിയ റോബോട്ടിക് സംവിധാനത്തിൽ 35,000 മരുന്നുകൾ സൂക്ഷിക്കാനും ഒരു മിനിറ്റുള്ളിൽ 12 കുറിപ്പുകളിലെ മരുന്നുകൾ വിതരണം ചെയ്യാനുള്ള ശേഷിയുണ്ട്. റോബോട്ടിക് ഫോർമസി പ്രവർത്തനം ആരംഭിക്കുന്നതോടെ മരുന്നു കുറിപ്പുകൾ വായിക്കുന്നതിലും തെരഞ്ഞെടുക്കുന്നതിലും മനുഷ്യർക്ക് സംഭവിക്കുന്ന തെറ്റുകൾ കുറയ്ക്കാനും സാധിക്കും. റോബോട്ടിക് ഫാർമസിയുടെ പ്രവർത്തനം ഞായറാഴ്ചയോടെ ആരംഭിക്കുമെന്ന് ദുബായ് ഹെൽത്ത് അഥോറിറ്റി അറിയിച്ചു.