ഹൃദയാഘാതത്തെ പ്രതിരോധിക്കാൻ ഹൃദയസ്പർശം
Saturday, February 24, 2018 1:25 AM IST
മനാമ: പ്രവാസികൾക്കിടയിൽ ഒരു പേടി സ്വപ്നം പോലെ ദിനം പ്രതി അധികരിച്ചു വരുന്ന ഹൃദയാഘാതം എന്ന വിപത്തിനെ ഒരു പരിധി വരെ തടയാനും പ്രതിരോധിക്കാനും മാർച്ച് രണ്ടിനു (വെള്ളി) അദ്ലിയ കാൾട്ടണ്‍ ഹോട്ടലിൽ വൈകുന്നേരം 6.30 മുതൽ 8.30 വരെ ന്ധഹൃദയസ്പർശം’ എന്ന പേരിൽ ബോധവത്രണവും പരിശീലനങ്ങളും നടത്തുന്നു.

ഐവൈസിസി, ഫ്രണ്ടസ് ഓഫ് ബഹറിൻ, ലാൽ കെയേഴ്സ്, ഹോപ് ബഹറിൻ എന്നീ സംഘടനകളുടെ കൂട്ടായ്മയിൽ ഡോക്്ര ബാബു രാമചന്ദ്രൻ, ഡോ. സോണി ജേക്കബ് എന്നിവരുടെ നിയന്ത്രണത്തിൽ ബോധവത്കരണവും സെമിനാറും പരിശീലന ക്ലാസും അരങ്ങേറും.

ഒട്ടും നിനച്ചിരിക്കാതെ ഏതൊരു മനുഷൃനെയും നിമിഷനേരം കൊണ്ട് ഇല്ലാതാക്കി കളയുന്ന ഹൃദയാഘാതം എന്ന വിപത്ത് ബഹറിനിൽ മാത്രം രണ്ട് മാസം കൊണ്ട് തട്ടിയെടുത്തത് അൻപതോളം പ്രവാസ ജീവനുകളാണ് .

ബഹറുനിലെ എല്ലാ മേഖലകളിലേക്കുംവളരെ പ്രയോജനകരമാം വിധം നടത്താനുദ്ദേശിക്കുന്ന സെമിനാറുകൾക്കും,പരിശീലനങ്ങൾക്കും നല്ലവരായ മുഴുവൻ ആളുകളുടെ പന്തുണ വേണമെന്നും കൂടെ കഴിയുന്ന ഏതോരു വൃക്തിക്കും ഒരു പക്ഷേ ഒരു ജീവൻ രക്ഷപ്പെടുത്താനായേക്കാവുന്ന പരിശീലനങ്ങളും ബോധവൽക്കരണവും നേരിട്ടറിയാനും മനസിലാക്കാനും കുടുംബങ്ങളടക്കം എല്ലാവരും ക്ലാസിൽ സംബന്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: ബിജു മലയിൽ 36055273, ജ്യോതിഷ് പണിക്കർ 39091901.