പാറശാല : പാറശാല ഗവ. ആശുപത്രിയില്‍ അനുഭവപെടുന്ന ജലക്ഷാമം പരിഹരിക്കുക, ആശുപത്രിയോടു ബ്ലോക് പഞ്ചായത്ത് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതികളെ കുറിച്ച് അന്വേഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാറശാല ചെങ്കല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംയുക്തമായി ആശുപത്രിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. മര്യാപുരം ശ്രീകുമാര്‍ ഉദ്ഘാടനംചെയ്തു. മുന്‍ എംഎല്‍എ എ.ടി. ജോര്‍ജ്, കെപിസിസി മെമ്പര്‍ ആര്. വത്സലന്‍, ഡിസിസി ഭാരവാഹികളായ വട്ടവിള വിജയന്, സൈമണ്‍, അഡ്വ. ബെനഡിക്ട്, ഉദിയന്‍കുളങ്ങര ഗോപാലകൃഷ്ണന്‍നായര്‍, ഷിനു, പാറശാല സുധാകരന്, കൊറ്റാമം വിനോദ്, ബാബുക്കുട്ടന് നായർ, ശിവകുമാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉഷാകുമാരി, പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. രഞ്ജിത് റാവു, പവതിയാന്വില സുരേന്ദ്രന്, സുരേഷ്, ഭുവന ചന്ദ്രന്‍നായര്‍, അഡ്വ. സിദ്ധാര്ഥന് നായര്‍, രത്നരാജ്, ജോസ്, റോബി, കൊല്ലയില്‍ ആനന്ദന്, അഡ്വ. മണ്ചവിളകം ജയകുമാര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം അനുഷ സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബ്ലോക്ക് പ്രസിഡന്റുമാരായ കൊല്ലിയോടു സത്യനേശന്, ശ്രീധരന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്കി.