വീ​ട്ട​മ്മ അറിയാതെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ്ര​തി​ പി​ടി​യിൽ
Saturday, May 11, 2024 5:32 AM IST
വി​ഴി​ഞ്ഞം : കു​ളി​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ അ​റി​യാ​തെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ പ്ര​തി​യെ കാ​ഞ്ഞി​രം​കു​ളം പോ​ലീ​സ് പി​ടി​കൂ​ടി. ക​രും​കു​ളം പു​തി​യ​തു​റ സ്വ​ദേ​ശി വ​ർ​ഗീ​സാ​ണ് പി​ടി​യി​ലാ​യ​ത്.​ഈ മാ​സം ഒ​ന്നി​ന് രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

കു​ളി​മു​റി​യു​ടെ എ​യ​ർ​ഹോ​ളി​ലൂ​ടെ മൊ​ബൈ​ൽ ഫോ​ൺ അ​ക​ത്തേ​യ്ക്കു നീ​ട്ടി ഇ​യാ​ൾ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ പു​റ​ത്തി​റ​ക്കു​ന്ന​തി​നി​ടെ പ്ര​തി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ പ്ര​തി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.