മാ​ണി​ക്ക​ൽ ​പ​ഞ്ചാ​യ​ത്തി​ൽ "കാ​വി​നു കാ​വ​ലാ​യി' പ​ദ്ധ​തി
Thursday, May 23, 2024 6:39 AM IST
വെ​ഞ്ഞാ​റ​മൂ​ട്: അ​ന്ത​ർ​ദേ​ശീ​യ ജൈ​വ​വൈ​വി​ധ്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ംസം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡിന്‍റെ ജി​ല്ലാ​ത​ല പ​രി​പാ​ടി​യാ​യ "കാ​വി​നു കാ​വ​ലാ​യി' പ​ദ്ധ​തി​യ്ക്ക് മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്കമായി. മാ​ണി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വേ​ളാ​വൂ​ർ മാ​ത്ത​നാ​ട് കാ​വാ​ണ് പദ്ധതിക്കായി തെരഞ്ഞെടുത്ത്. മാ​ണി​ക്ക​ൽ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ടി​ബി​ജി​ആ​ർ​ഐ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​. ഇ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലേ​ഖ​കു​മാ​രി, സ്ഥി​രംസ​മി​തി അം​ഗ​ങ്ങ​ളാ​യ എം. ​അ​നി​ൽ​കു​മാ​ർ, എ​സ്. ​സു​രേ​ഷ് കു​മാ​ർ, സ​ഹീ​റ​ത്ത് ബീ​വി, മെ​മ്പ​ർ​മാ​രാ​യ ഗീ​ത​കു​മാ​രി, വി​ജ​യ​കു​മാ​രി, സു​ധീ​ഷ്, സി​ന്ധു,

കൃ​ഷി ഓഫീസ​ർ സ​തീ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സു​ഹാ​സ് ലാ​ൽ, ബിഎംസി ​ജി​ല്ല കോ​-ഓർഡി​നേ​റ്റ​ർ അ​ക്ഷ​യ അ​നി​ൽ, ക​ൺ​വീ​ന​ർ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.