ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മ​രി​ച്ച നി​ല​യി​ല്‍
Monday, May 13, 2024 10:48 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി അ​രു​കി​ഴാ​യ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ഒ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ചും ഭി​ക്ഷ​യാ​ചി​ച്ചും ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി ശ്രീ​രം​ഗ​ന്‍ (65) ആ​ണ് മ​രി​ച്ച​ത്.

സ്ഥി​ര​മാ​യി മ​ഞ്ചേ​രി ഐ​ജി​ബി​ടി പ​രി​സ​ര​ത്ത് അ​ന്തി​യു​റ​ങ്ങു​ന്ന ആ​ളാ​ണ്. കു​ളി​ക്കാ​നാ​യി കു​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​പ്പോ​ള്‍ കാ​ല്‍ വ​ഴു​തി വീ​ണ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.