ബൈ​ക്ക​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു
Sunday, May 19, 2024 11:27 PM IST
കൊ​ള​ത്തൂ​ര്‍: പ​ട​പ്പ​റ​മ്പ് ചെ​റു​കു​ള​മ്പി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ല്‍ ബൈ​ക്കി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.ഓ​ണ​പ്പു​ട​യി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന വ​ട​ക്ക​ന്‍​പാ​ലൂ​രി​ലെ നാ​സ​റി​ന്‍റെ മ​ക​ന്‍ മേ​ലേ​പീ​ടി​ക​ക്ക​ല്‍ ബാ​സി​ത് (19) ആ​ണ് മ​രി​ച്ച​ത്.

സ​ഹ​യാ​ത്രി​ക​നാ​യ കൂ​രി​യാ​ട​ന്‍ രി​സ്വാ​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ കിം​സ് അ​ല്‍​ശി​ഫ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ അ​തി​രാ​വി​ലെ മ​ല​പ്പു​റം ഭാ​ഗ​ത്ത് നി​ന്നു കൊ​ള​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കാ​ണ് ചെ​റു​കു​ള​മ്പി​ല്‍ വ​ച്ച് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. കൊ​ള​ത്തൂ​ര്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ള്‍ :സു​ഹൈ​ല്‍ (ചെ​ന്നൈ), ഷ​ഹീം.